
വാര്ഡന്; അഭിമുഖം 30 ന്
ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിനു കീഴില്‍ വൈത്തിരിയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രിമെട്രിക് ഹോസ്റ്റലില്‍ വാര്ഡന് തസ്തികയിലേയ്ക്ക് പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്കായി അഭിമുഖം നടത്തുന്നു.
എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. ബിരുദം, ബി.എഡ്, സമാനയോഗ്യതകള്, മുന്‍പരിചയം അഭികാമ്യം. താല്പര്യമുള്ളവര് മെയ് 30 ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍; 04936203824
പട്ടികജാതി വികസന വകുപ്പിന്റെയും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെയും കീഴില്‍ നന്നംമുക്ക് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന മൂക്കുതല ഗവണ്മെന്റ് പ്രീമെട്രിക് ഹോസ്റ്റലില്‍ വാര്ഡന്, കുക്ക് തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കുക്ക് തസ്തികയിലേയ്ക്ക് എസ്എസ്എല്‍സി, കെ.ജി.സി.ഇ ഇന്‍ ഫുഡ് പ്രൊഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. വാര്ഡന് തസ്തികയിലേയ്ക്ക് എസ്.എസ്.എല്‍സി. വിജയിച്ചിട്ടുള്ളവര്‍ക്കും അപേക്ഷിക്കാം.
പെണ്‍കുട്ടികള്‍ താമസിച്ചു പഠിക്കുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുള്ളവര്‍ക്കും തദ്ദേശവാസികള്‍ക്കും മുന്‍ഗണന നല്‍കും. താല്പര്യമുള്ളവര് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ ഏഴിനകം പെരുമ്പടപ്പ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9188920074, 7034886343
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]