
ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിച്ച പാൻ ഇന്ത്യൻ ചിത്രമാണ് വിഷ്ണു മഞ്ചുവിന്റെ ‘കണ്ണപ്പ’. സിനിമ മേഖലയേയും ആരാധകരെയും ഒരുപോലെ ആവേശത്തിലാഴ്ത്തുകയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിൽ കാജൽ അഗർവാൾ ഭാഗമാകുന്നു എന്നതാണ് ഏറ്റവും പുതിയ വിവരം.
വിഷ്ണു മഞ്ചുവുമായി കാജൽ അഗർവാൾ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കണ്ണപ്പ. ‘മൊസഗല്ലു’ എന്ന ചിത്രത്തിൽ സഹോദരങ്ങൾ ആയിട്ടാണ് ഇരുവരും ആദ്യമായി ഒരുമിച്ചെത്തിയത്. ഒരു പ്രധാന കഥാപാത്രമായിട്ടാണ് കാജൽ എത്തുന്നത്.
വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, ശരത് കുമാർ, മോഹൻ ബാബു തുടങ്ങിയ വമ്പൻ താര നിരയാണ് ചിത്രത്തിൽ. അക്ഷയ് കുമാർ തന്റെ രംഗങ്ങളുടെ ചിത്രീകരണം പൂർത്തിയാക്കി. കുറച്ച് നാളുകൾക്ക് മുൻപാണ് പ്രഭാസ് കണ്ണപ്പ സെറ്റിൽ ജോയിൻ ചെയ്തത്. എല്ലാ താരങ്ങളും ഒരുമിച്ചെത്തുന്ന ചിത്രത്തിൽ ആരാധകർക്ക് ഒരു വലിയ വിരുന്നാണ് ഒരുങ്ങുന്നതെന്ന് നിസംശയം പറയാം. മോഹൻ ബാബു നിർമിച്ച് മുകേഷ് കുമാർ സിങ്ങ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് അവസാന ഘട്ടത്തിലാണ്. പി ആർ ഒ – ശബരി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]