

കഥാപ്രസംഗത്തിന് 100വയസ്സ് ; അക്ഷര നഗരിയിൽ ആഘോഷം ; മെയ് 25 ന് കഥാപ്രസംഗ ശതാബ്ദി ആഘോഷം സംഘടിപ്പിക്കുന്നു ; തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉത്ഘാടനം ചെയ്യും
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറി മലയാള കലാ അക്കാദമിയുടെ സഹകരണത്തോടെ ഈ മാസം 25 ന് കഥാപ്രസംഗ ശതാബ്ദി ആഘോഷം സംഘടിപ്പിക്കുന്നു.ഉച്ചയ്ക്ക് 2.30 മുതൽ ലൈബ്രറി ഹാളിൽ യുവജനോത്സവ മത്സര വിജയികളുടെ കഥാപ്രസംഗമേള.
3.30ന് കാഥികൻ വിനോദ് ചമ്പക്കരയുടെ കുഞ്ചൻ നമ്പ്യാർ എന്ന കഥാപ്രസംഗം.തുടർന്ന് പൊതുസമ്മേളനം എന്നിവ നടക്കും. ലൈബ്രറി പ്രസിഡണ്ട് ഏബ്രഹാംഇട്ടിച്ചെറിയ അദ്ധ്യക്ഷനാകും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉത്ഘാടനം ചെയ്യും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മുതിർന്ന കാഥികരായ കോട്ടയംബാബുരാജ്, ചിങ്ങവനംസിസ്റ്റേഴ്സ്, രമാ.എസ് . കുമാർ,എം.എൻ.കവിയൂർ, പഴയിടം മുരളി എന്നിവരെ ഗവ.ചീഫ് വിപ്പ് ഡോ.ജയരാജ് എം എൽ എ ആദരിക്കും. സമ്മേളനത്തിൽ മലയാള കലാ അക്കാദമി സെക്രട്ടറി അഞ്ചൽഗോപൻ, പ്രശസ്ത കാഥിക രായ അയിലം ഉണ്ണികൃഷ്ണൻ, മുതുകുളം സോമനാഥ്, വി.ജി. മിനീഷ് കുമാർ, മീനടം ബാബു, വിനോദ് ചമ്പക്കര തുടങ്ങിയവർ സംസാരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]