
നടന് മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേർന്ന് നടി ശോഭന. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടായിരുന്നു ശോഭന ആശംസകള്‍ നേര്‍ന്നത്.
മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ജോടിയാണ് ശോഭനയും മോഹന്‍ലാലും. 2004 ല്‍ റിലീസ് ചെയ്ത മാമ്പഴക്കാലത്തിന് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മോഹന്‍ലാല്‍-ശോഭന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലായിരുന്നു പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ആരാധകരുള്ള ഈ താര ജോടി ഒത്തുചേരുന്നത്. രജപുത്രയുടെ ബാനറില്‍ എം.രഞ്ജിത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
കെ.എസ്. സേതുമാധവന് സംവിധാനം ചെയ്ത് സി. രാധാകൃഷ്ണന്റെ കഥയില്‍ നിന്ന് ജോണ്‍ പോള്‍ എഴുതിയ 1985 ലെ അവിടത്തെപ്പോലെ ഇവിടെയും എന്ന സിനിമയിലാണ് ശോഭനയും മോഹന്‍ലാലും ആദ്യമായി ഒരുമിച്ച് വേഷമിട്ടത്. മമ്മൂട്ടി, കവിത താക്കൂര്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]