

നെൽകർഷകരുടെ പ്രശ്നം പരിഹരിക്കുന്നതിൽ സർക്കാരിന് ഗുരുതര വീഴ്ച: തിരുവഞ്ചൂർ
കോട്ടയം: നെൽകർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതരമായ അലംഭാവം
തുടരുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. വേനൽമഴ കനത്തിട്ടും കൊയ്തെടുത്ത നെല്ലു
സംഭരിക്കാൻ സർക്കാർ ഒരു താൽപര്യവുമെടുക്കുന്നില്ല. അതുപോലെ കഴിഞ്ഞ തവണ സംഭരിച്ച നെല്ലിൻ്റെ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പണം പോലും കർഷകർക്ക് കിട്ടാക്കടമായി അവശേഷിച്ചിരിക്കുകയാണെന്നും തിരുവഞ്ചുർ പറഞ്ഞു.യു, ഡി.എഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ക്രമസമാധാനം പൂർണമായും തകർന്നിട്ടും ആഭ്യന്തര വകുപ്പിൻ്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ മൗനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും തിരുവഞ്ചൂർ പറഞ്ഞു.
ഡി.സി.സി.യിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ ഇ.ജെ.അഗസ്തിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മോൻസ് ജോസഫ് എം.എൽ എ,
കുര്യൻ ജോയി, ഫ്രാൻസീസ് ജോർജ് ജോയിഏബ്രഹാം. പി എ സലീം. ഫിൽസൺ മാത്യൂസ്. സലീം പി മാത്യു, കുഞ്ഞ് ഇല്ലംപള്ളി ജോഷി ഫിലിപ്പ് .,പി കെ അബ്ദുൾ സലാം ,പ്രിൻസ് ലൂക്കോസ്, തോമസ് കണ്ണാന്തറ , ടോമി വേദഗിരി, തമ്പി ചന്ദ്രൻ, മുണ്ടക്കയം സോമൻ എന്നിവർ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]