

ചിങ്ങവനം റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിൽ നിന്നു വീണ് പത്തനംതിട്ട വള്ളിക്കോട് സ്വദേശിയായ യുവാവ് മരിച്ചു; ദാരുണാന്ത്യം ഉണ്ടായത് ഐലൻഡ് എക്സ്പ്രസ്സിലെ യാത്രയ്ക്കിടെ
കോട്ടയം: ചിങ്ങവനം റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിൽ നിന്നു വീണ് പത്തനംതിട്ട വള്ളിക്കോട് സ്വദേശിയായ യുവാവിന് മരിച്ചു
പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് പൂവൊണ്ണും വിളയിൽ വീട്ടിൽ തോമസ് ശാമുവേലിൻ്റെ മകൻ ഷോൺ (28) ആണ് ട മരിച്ചത്.
ഇന്ന് വൈകിട്ട് നാലരയോടെ ചിങ്ങവനം റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടമുണ്ടായത് . തിരുവനന്തപുരത്തുനിന്നും ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന ഐലൻഡ് എക്സ്പ്രസ്സിലെ യാത്രക്കാരൻ ആയിരുന്നു ഷോൺ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ട്രെയിനിലെ ജനറൽ കമ്പാർട്ട്മെൻ്റിൻ്റെ വാതിലിനു സമീപം നിന്ന ഷോൺ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു.
ഷോണിൻ്റ കൂടെയുണ്ടായിരുന്ന ജോയൽ, ജിജോ എന്നിവർ ചെയിൻ വലിച്ച് ട്രയിൻ നിർത്തിച്ച് തിരികെ ഓടിയെത്തിയാണ് ഷോണിനെ ആശുപത്രിയിൽ എത്തിച്ചത്.. തലയ്ക്കു ഗുരുതര പരിക്കേറ്റ ഷോൺ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു.
മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]