
ഒരു കാലത്ത് കോടി ക്ലബ്ബ് സിനിമകൾ മലയാളത്തിന് അന്യമായിരുന്നു. എന്നാൽ ഇന്നതല്ല കഥ. റിലീസ് ചെയ്യുന്ന ഭൂരിഭാഗം സിനിമകളും മിനിമം 50 കോടി ക്ലബ്ബിലെങ്കിലും ഇടംനേടുന്നുണ്ട്. ഈ അവസരത്തിൽ ഏറ്റവും വേഗത്തിൽ അൻപത് കോടി ക്ലബ്ബിൽ ഇടംനേടിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്. ഇതിൽ ഏറ്റവും കൂടുതൽ 2024ലെ സിനിമകൾ ആണ് എന്നത് ഏറെ ശ്രദ്ധേയമാണ്.
പതിനഞ്ച് സിനിമകളുടെ ലിസ്റ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. ലിസ്റ്റിൽ ഒന്നാമത് ഉള്ളത് ആടുജീവിതം ആണ്. പൃഥ്വിരാജ്- ബ്ലെസി കോമ്പോയിൽ എത്തിയ ചിത്രം നാല് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ എത്തിയത്. പതിമൂന്നാം സ്ഥാനത്തുള്ളത് പ്രേമലു ആണെന്നും സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നത്. പതിമൂന്ന് ദിവസം കൊണ്ടായിരുന്നു പ്രേമലു 50 കോടി നേടിയത്.
1 ആടുജീവിതം : 4 ദിവസം
2 ലൂസിഫർ : 4 ദിവസം
3. ഭീഷ്മപർവ്വം : 5 ദിവസം
4. കുറുപ്പ് : 5 ദിവസം
5 ആവേശം : 6 ദിവസം
6 ഗുരുവായൂരമ്പല നടയിൽ : 6 ദിവസം
7 2018 സിനിമ : 7 ദിവസം
8 മഞ്ഞുമ്മൽ ബോയ്സ് : 7 ദിവസം
9 വർഷങ്ങൾക്കു ശേഷം : 8 ദിവസം
10 കണ്ണൂർ സ്ക്വാഡ് : 9 ദിവസം
11 നേര് : 9 ദിവസം
12 ആർഡിഎക്സ് : 9 ദിവസം
13 ഭ്രമയുഗം : 11 ദിവസം
14 കായംകുളം കൊച്ചുണ്ണി : 11 ദിവസം
15 പ്രേമലു : 13 ദിവസം
Last Updated May 22, 2024, 8:00 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]