
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പങ്കാളിയായ യുവാവ് പിടിയിൽ. കുടപ്പന സ്വദേശ് രഞ്ജിത്ത് ആണ് അറസ്റ്റിലായത്. കൊലപാതകം നടന്ന് 12 ദിവസത്തിന് ശേഷമാണ് പ്രതിയെ കമ്പം തേനിയിൽ നിന്നും കാട്ടാക്കട പൊലീസ് പൊക്കിയത്. മെയ് ഒൻപതാം തീയതിയാണ് പേരൂർക്കട സ്വദേശി മായ മുരളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ഇവർ താമസിക്കുന്ന വാടക വീടിനോട് ചേര്‍ന്ന റബ്ബര്‍ തോട്ടത്തിലാണ് മായയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മായയുടെ പങ്കാളിയായ രഞ്ജിത്തിനെ സംഭവ ദിവസം മുതൽ കാണാതായിരുന്നു. സംഭവം കൊലപാതകമാണെന്ന് നിഗമനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല. എട്ടു വർഷം മുമ്പ് മായാ മുരളിയുടെ ആദ്യ ഭർത്താവ് ഒരു അപകടത്തിൽ മരിക്കുന്നതിന്. ഒരു വർഷം മുൻപാണ് കുടപ്പനക്കുന്ന് സ്വദേശി രജിത്തുമായി മായ ഒരുമിച്ചു താമസം തുടങ്ങിയത്. കാട്ടാക്കട മുതിയവിളയില്‍ വാടക വീട്ടിലായിരുന്നു ഇരുവരുടേയും താമസം.
ഇതിനിടെ ഒൻപതാം തീയതി രാവിലെ പത്ത് മണിയോടെ യുവതിയുടെ മൃതദേഹം വീടിനോട് ചേര്‍ന്ന റബ്ബര്‍ തോട്ടത്തില്‍ നിന്നും കണ്ടെത്തുകയായിരുന്നു കണ്ണിലും നെഞ്ചിലും പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം മായയും ഭര്‍ത്താവും തമ്മില്‍ വീട്ടിൽ നിരന്തരം വഴക്കും ബഹളവും കേട്ടിരുന്നതായി നാട്ടുകാർ പൊലീസിന് മൊഴി നൽകിയിരുന്നു അജ്ഞാതനായ ഒരാള്‍ ഇടയ്ക്കിടെ ഈ വീട്ടിൽ വന്നുപോയതായും ചിലർ മൊഴി നൽകി. പ്രതിക്കായി അന്വേഷണം തുടരുന്നതിനിടെയാണ് രഞ്ജിത്തിനെ തേനിയിൽ നിന്നും കാട്ടാക്കട പൊലീസ് പിടികൂടുന്നത്.
Last Updated May 22, 2024, 8:23 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]