
മലപ്പുറം: പെരിന്തൽമണ്ണയിൽ മോഷ്ടാവിന്റെ വെട്ടേറ്റ് വയോധിക ആശുപത്രിയിൽ. പേരമകളോടൊപ്പം താമസിക്കുന്ന കുന്നക്കാവ് വടക്കേക്കരയിൽ പോത്തൻകുഴിയിൽ കല്യാണി (75)ക്കാണ് മോഷ്ടാവിന്റെ വെട്ടേറ്റത്. വീടിന്റെ അടുക്കള വാതിൽ പൊളിച്ച് മോഷ്ടാവ് എത്തിയത്. വൈദ്യുതിയില്ലാത്ത ആ രാത്രി മൊബൈൽ വെളിച്ചത്തിൽ മോഷ്ടാവിനെ കണ്ട് ഉറക്കെ നിലവിളിച്ച കല്യാണിയമ്മക്ക് നേരെ നീളമുള്ള കത്തി വീശിയാണ് മോഷ്ടാവ് ഇറങ്ങി ഓടിയത്.
തലനാരിഴക്കാണ് കല്യാണി രക്ഷപ്പെട്ടത്. ജീവൻ മരവിച്ച ആ നിമിഷങ്ങൾ കല്യാണിയമ്മ ഭീതിയോടെയാണ് ഓർക്കുന്നത്. വെള്ളിയാഴ്ച പകൽ ഒരാൾ വീട്ടിൽ പിരിവിനു വന്നിരുന്നെന്നും ഇക്കാര്യം പൊലീസിനോട് സൂചിപ്പിച്ചിട്ടുണ്ടെന്നും കല്യാണിയമ്മ പറയുന്നു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
മോഷ്ടാവ് കത്തി വീശിയതോടെ നെറ്റിയിൽ നീളത്തിലുള്ള മുറിവേറ്റു. ഫോറൻസിക്, വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡുമടക്കം എത്തി തെളിവെടുപ്പ് നടത്തി. പൊലീസ് അന്വേഷണം ഊർജിതമാക്കി.
Last Updated May 22, 2024, 10:25 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]