
ചേർത്തല: ചേർത്തല അരൂരിൽ കുട്ടികളെ ഉന്നമിട്ട് വിൽപ്പനയ്ക്കെത്തിച്ച 2000ത്തിലധികം കഞ്ചാവ് മിഠായികളുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശികളായ രാഹുൽ സരോജ്, സന്തോഷ് കുമാർ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. കുട്ടികൾക്ക് വിൽക്കാനായി സൂക്ഷിച്ചിരുന്ന മിഠായികളും, കഞ്ചാവും, പത്ത് കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങളും ഇവരിൽ നിന്ന് കസ്റ്റഡിയിലെടുത്തു.
ചേർത്തല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടിപി സജീവ്കുമാറാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. പ്രിവൻ്റീവ് ഓഫീസർ പിടി ഷാജി, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് അനിലാൽ പി, സിഇഒമാരായ സാജൻ ജോസഫ്, മോബി വർഗീസ്, മഹേഷ് കെയു, സിഇഒ ഡ്രൈവർ രജിത് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. അതിനിടെ, ചേർത്തല താലൂക്കിലെ ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ട് പൊലീസ് രംഗത്തെത്തി. 940 006 9483, 0478 – 2813 126 എന്നീ നമ്പരുകളിൽ വിവരങ്ങൾ നൽകാമെന്നും വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.
Last Updated May 21, 2024, 2:10 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]