
കല്പറ്റ: കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളായ ക്വട്ടേഷൻ സംഘം വയനാട്ടിൽ പിടിയിലായി. എറണാകുളം സ്വദേശികളായ നാല് പേരെയാണ് ലക്കിടിയിൽ വച്ച് വയനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.
മുളന്തുരുത്തി സ്വദേശി ജിത്തു ഷാജി, ചോറ്റാനിക്കര സ്വദേശി അലൻ ആന്റണി, പറവൂര്‍ സ്വദേശി ജിതിൻ സോമൻ, ആലുവ അമ്പാട്ടിൽ വീട്ടിൽ രോഹിത് രവി എന്നിവരാണ് പിടിയിലായ നാല് പേര്.
കൊലക്കുറ്റത്തിന് പുറമെ മോഷണം, വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് ഇവർ. സംശയാസപ്ദമായ രീതിയിൽ ലക്കിടിയിയിൽ വച്ച്
കണ്ടതോടെയാണ് പുലർച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നാലുപേരും വയനാട്ടിൽ എന്തിന് വന്നു എന്നാണ് പൊലീസ് പരിശോധിക്കുന്നത്. 20നും 26നും ഇടയിൽ പ്രായമുള്ളവരാണ് നാലുപേരും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated May 19, 2024, 6:29 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]