

കൊതുക് ശല്യം നിങ്ങളെ അലട്ടുന്നുണ്ടോ…; എങ്കിൽ വിഷമിക്കേണ്ട…ഒരു കഷ്ണം സവാള മാത്രം മതി; നിമിഷങ്ങള്‍ക്കുള്ളില്‍ കൊതുകിനെ തുരത്താം
സ്വന്തം ലേഖകൻ
മഴ തുടങ്ങിയതോടെ സംസ്ഥാനത്ത് കൊതുക് ശല്യവും കൂടിയിരിക്കുകയാണ്. ഡെങ്കിപ്പനി, വെസ്റ്റ് നൈല്‍, മന്ത്, ചിക്കൻഗുനിയ തുടങ്ങി നിരവധി രോഗങ്ങളും ഇതുമൂലം ഉണ്ടാകുന്നു.പൊതുവെ ചിരട്ടകള്‍, പാളകള്‍, പാത്രങ്ങള്‍, വീടിന്റെ സണ്‍ ഷേഡുകള്‍, ഫ്രിഡ്ജിന് പിന്നിലെ ട്രേ, പൂച്ചെട്ടിക്കടിയിലെ ട്രേ, മുട്ടത്തോട് തുടങ്ങിയവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തിലാണ് കൊതുക് മുട്ടയിടുന്നത്.എല്ലാ ദിവസവും സമയം കിട്ടിയില്ലെങ്കിലും ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ഇത്തരത്തില്‍ വീടിന്റെ പരിസരത്ത് ഏതെങ്കിലും വസ്തുക്കളില്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ടോയെന്ന് നോക്കണം. ഉണ്ടെങ്കില്‍ അപ്പോള്‍ തന്നെ ഇവ നശിപ്പിക്കണം.
മാത്രമല്ല ജലസംഭരണികള്‍ കൊതുക് കടക്കാത്ത രീതിയില്‍ വലയോ, തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവയ്ക്കാൻ ശ്രദ്ധിക്കണം. കൊതുകിനെ അകറ്റാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം വൃത്തി തന്നെയാണെന്ന് ഓർക്കണം. എന്നാല്‍ എത്രയൊക്കെ വൃത്തിയാക്കിയാലും ചില സമയങ്ങളില്‍ വീടിനുള്ളില്‍ കൊതുക് വരാറുണ്ട്. ഇവയെ തുരത്താൻ മിക്കവരും കൊതുക് തിരി വാങ്ങി വയ്ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത്തരം കൊതുകുതിരികള്‍ ശ്വാസ തടസമടക്കമുള്ള പല അസുഖങ്ങള്‍ക്കും കാരണമായേക്കാം.
യാതൊരു കെമിക്കലുകളും ഉപയോഗിക്കാതെ, നമ്മുടെ അടുക്കളയിലുള്ള സാധനങ്ങള്‍ ഉപയോഗിച്ചുതന്നെ കൊതുകിനെ തുരത്താൻ സാധിച്ചാല്‍ അതല്ലേ ഏറ്റവും നല്ലത്. എന്താണ് ആ സാധനം എന്നല്ലേ? സവാളയാണ് അത്.
സവാള ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ കൊതുകിനെ തുരത്താൻ സാധിക്കുമെന്നാണ് അനുഭവസ്ഥർ പറയുന്നത്.സവാളയുടെ മണം കൊതുകിന് ഇഷ്ടമില്ലത്രേ. ഒരു സവാളയെടുത്ത് തൊലികളയാതെ മുറിക്കുക. കഴുകരുത്. ഭയങ്കരമായി കൊതുക് ശല്യമുണ്ടെങ്കില്‍ ഒന്നിലധികം സവാള ഉപയോഗിക്കാം. ഇത് ഒരു പാത്രത്തില്‍ വച്ച് കൊതുക് ശല്യമുള്ളിടത്ത് കൊണ്ടുവയ്ക്കുക. കുറച്ച് സമയത്തിനുള്ള ഇവയെ തുരത്താൻ സാധിക്കും.
മുകളില്‍ പറഞ്ഞ രീതിയില്‍ അല്ലാതെ സവാള ഉപയോഗിച്ച് മറ്റൊരു സൂത്രം കൂടിയുണ്ട്. സവാള തൊലി കളഞ്ഞ് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. ശേഷം ഒരു സ്പ്രേ ബോട്ടിലില്‍ ആക്കുക. ഇനി ഇത് കൊതുക് ശല്യമുള്ളിടത്ത് സ്പ്രേ ചെയ്തുകൊടുക്കാം. ചെറുപ്രാണികളെ അകറ്റാനും സവാള സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.
വെളുത്തുള്ളി ഉപയോഗിച്ചും കൊതുകിനെ അകറ്റാൻ സാധിക്കും. ഇതിന്റെ രൂക്ഷഗന്ധം കൊതുകുകള്‍ക്ക് ഇഷ്ടമില്ല. കൊതുക് ശല്യമുള്ളപ്പോള്‍ വെളുത്തുള്ളിയെടുത്ത് ഒരു ചീനച്ചട്ടിയിലിട്ട് നന്നായി ചൂടാക്കാം. അപ്പോള്‍ വരുന്ന മണം കൊതുകിനെ അകറ്റാൻ സഹായിക്കും.അല്ലെങ്കില്‍ വെള്ളവും വെളുത്തുള്ളി പേസ്റ്റും യോജിപ്പിച്ച് സ്പ്രേ ചെയ്താല്‍ മതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]