
പത്തനംതിട്ട : ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാർ. ഉദ്യോഗസ്ഥരുടെ പട്ടികയുണ്ട്. ആളുകളെ എണ്ണിവച്ചിട്ടുണ്ട്. അവരെ വേറെ കാര്യം പറഞ്ഞ് പിടിക്കും. ഒരു സംശയവും വേണ്ടെന്നുമായിരുന്നു മന്ത്രിയുടെ പ്രസംഗം.
‘നല്ല ലൈസൻസ് സംവിധാനം കേരളത്തിൽ വേണം. വണ്ടി ഓടിക്കാനറിയുന്നവര് വാഹനമോടിച്ച് റോഡിലിറങ്ങിയാൽ മതിയെന്നായിരുന്നു നിലപാട്. എന്റെ നിലപാടിനൊപ്പം നിന്ന പൊതുജനങ്ങളുണ്ട്. ഡ്രൈവിങ് സ്കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ എല്ലാവരെയും കൈകാര്യം ചെയ്യും. ഉദ്യോഗസ്ഥരുടെ പട്ടികയുണ്ട്. ആളുകളെ എണ്ണിവച്ചിട്ടുണ്ട്. അവരെ വേറെ കാര്യം പറഞ്ഞ് പിടിക്കും.
അവസാനം ഡ്രൈവിങ് ടെസ്റ്റിനെതിരെ സമരം നടത്തിയ സ്കൂൾ ഉടമകൾ മന്ത്രി പറയുന്നതായി ശരിയെന്ന നിലയിലേക്കെത്തി. സമരം ചെയ്യും. ജനാധിപത്യരാജ്യമാണ്. സമരക്കാരോട് ചർച്ച ചെയ്ത് സമവായത്തിലെത്തി’. ഒരേ സമയം കൂടുതൽ ഡ്രൈവിങ് ലൈസൻസ് പാസാക്കുന്നവരെ സ്ക്വാഡ് പരിശോധിക്കുമെന്നും മന്ത്രി കൊട്ടാരക്കരയിൽ പറഞ്ഞു.
വീഡിയോ കാണാം
Last Updated May 19, 2024, 1:35 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]