
കൊച്ചി: കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി. കൊച്ചി കടവന്ത്ര സ്റ്റേഷൻ പരിധിയിൽ നരഹത്യശ്രമം, ദേഹോപദ്രവം ഏൽപ്പിച്ചുള്ള കവർച്ച, അടിപിടി തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരമുള്ള കേസുകളിൽ പ്രതിയും പൊതുജന സമാധാന ലംഘന പ്രവർത്തനങ്ങളിൽ സ്ഥിരമായി ഏർപ്പെട്ടുവരുന്നതുമായ കടവന്ത്ര ഗാന്ധി നഗർ ഉദയ കോളനി പുളിക്കൽ വീട്ടിൽ രാഹുലി(28)നെയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ്. ശ്യാം സുന്ദറിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി നാടുകടത്തിയത്.
കൊച്ചി സിറ്റി പൊലീസിന്റെ പരിധിയിൽ പ്രവേശിക്കുന്നതിനും ഈ പ്രദേശത്ത് ഏതെങ്കിലും വിധത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും ഇയാളെ ആറ് മാസകാലത്തേക്ക് തടഞ്ഞു കൊണ്ടുള്ളതാണ് കാപ്പ ഉത്തരവ്. ഈ ഉത്തരവ് ലംഘിച്ചാൽ യുവാവിന് മൂന്നുവർഷം വരെ നീളാവുന്ന കാലാവധിക്കുള്ള തടവ് ശിക്ഷ ലഭിക്കുന്നതാണ്. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ തുടർന്നും ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
Last Updated May 19, 2024, 9:57 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]