
സൂര്യ നായകനാകുന്ന കങ്കുവ എന്ന ചിത്രം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. സൂര്യ നായകനായ കങ്കുവയിലെ യുദ്ധ രംഗം വൻ ക്യാൻവാസിലാകും ചിത്രീകരിക്കുകയെന്നതാണ് റിപ്പോര്‍ട്ട്. 10,000 ആള്ക്കാര് ആ യുദ്ധ രംഗത്ത് വേഷമിടും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രമേയത്തോട് നീതിപുലര്‍ത്തുന്ന നിരവധി ആക്ഷൻ രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും എന്നുമാണ് റിപ്പോര്‍ട്ട്.
മിക്കവാറും സൂര്യയുടെ കങ്കുവയ്ക്ക് രണ്ടാം ഭാഗമുണ്ടാകും എന്നും റിപ്പോര്‍ട്ടുകളുണ്ട്. നിര്‍മാതാവ് ധനഞ്ജയൻ ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ് അത്തരമൊരു സൂചനയിലേക്ക് നയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സംവിധാനം നിര്‍വഹിക്കുന്നത് സിരുത്തൈ ശിവയാണ്. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കങ്കുവ ചിത്രം ത്രീഡിയിലാകുമെത്തുകയെന്നാണ് റിപ്പോര്‍ട്ട്.
വമ്പൻമാരായ ആമസോണ്‍ പ്രൈം വീഡിയോയാണ് ഒടിടി റൈറ്റ്സ് നേടിയത് എന്നതും സൂര്യയുടെ ചിത്രം കങ്കുവയില്‍ വലിയ പ്രതീക്ഷകളുണ്ടാക്കിയിട്ടുണ്ട്. ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കി. പ്രതീക്ഷയേറെയുള്ള കങ്കുവയുടെ ചിത്രീകരണം ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ടതായിരുന്നു എന്നായിരുന്നു നേരത്തെ താരം ചൂണ്ടിക്കിട്ടിയതും. അറിയാത്ത ഒരു പ്രദേശത്ത് നടക്കുന്ന കഥയായതിനാല്‍ കങ്കുവ പ്രധാനപ്പെട്ടതാണെന്നും സൂര്യ വ്യക്തമാക്കിയിരുന്നു . തങ്ങള്‍ കങ്കുവ ഏതാണ്ട് 150 ദവസത്തില്‍ അധികമെടുത്താണ് ചിത്രീകരിച്ചതെന്നും പ്രേക്ഷകര്‍ ഇഷ്ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും സൂര്യ വ്യക്തമാക്കി.
സൂര്യ വിവിധ കാലങ്ങളിലുള്ള കഥാപാത്രമായിട്ടും ചിത്രത്തില്‍ എത്തുമ്പോള്‍ പ്രധാനപ്പെട്ട ഒരു ഗാന രംഗത്ത് നൂറിലധികം ഡാൻസര്‍മാര്‍ ഉണ്ടാകും. തിരക്കഥ എഴുതുന്നതും സിരുത്തൈ ശിവയാണ്. വെട്രി പളനിസ്വാമിയാണ് സൂര്യ നായകനാകുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സൂര്യ നായകനാകുന്ന കങ്കുവയുടെ സംഗീത സംവിധാനം ദേവി ശ്രീ പ്രസാദും ആണ്.
Last Updated May 18, 2024, 11:54 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]