
പീറ്റർബറോയില്‍ അന്തരിച്ച സ്നോബി മോള് സനിലിന്റെ(44) സംസ്കാരം തിങ്കാളാഴ്ച നടക്കും. കാൻസർ ബാധയെ തുടർന്നാണ് സ്നോബി മോള് മരിച്ചത്.
എട്ടു മാസം മുമ്ബാണ് പീറ്റർബറോയില്‍ സീനിയർ കെയർ വിസയില്‍ സ്നോബിമോള്‍ എത്തുന്നത്.
ജോലി തുടങ്ങി രണ്ടു മാസം കഴിയുമ്ബോഴേക്കും അനുഭവപ്പെട്ട ശരീര വേദനയ്ക്കുള്ള പരിശോധയിലാണ് ബോണ്‍ കാൻസറാണെന്ന് സ്ഥിരീകരിക്കുന്നത്. വിദഗ്ധ ചികിത്സകള്‍ നല്‍കിയെങ്കിലും സ്നോബിയെ രക്ഷിക്കാനായില്ല.
അന്ത്യോപചാര ശുശ്രൂഷകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്ബിക്കല്‍ മുഖ്യകാർമികത്വം വഹിക്കും. അന്ത്യാഞ്ജലി അർപ്പിക്കുന്നതിനും പൊതുദർശനത്തിനുമുള്ള അവസരം ഒരുക്കുന്നുണ്ട്.
സ്നോബിമോള്‍ കോട്ടയം അറുനൂറ്റിമംഗലം കരികുളത്തില്‍ വർക്കി ചാക്കോയുടെയും പരേതയായ ഏലിക്കുട്ടി വർക്കിയുടെയും ഇളയ മകളാണ്. ലില്ലി ജോയി, ആനിയമ്മ മാത്യു, മോളി സൈമണ്‍ (യുകെ), ലിസമ്മ ജോയി എന്നിവർ സഹോദരിമാരാണ്.
ഭർത്താവ് സനില്‍ കോട്ടയം പാറമ്ബുഴ കാളിച്ചിറ ജോസഫ് – റോസമ്മ ദമ്ബതികളുടെ മകനാണ്. സനില്‍ പീറ്റർബറോയില്‍ തന്നെ ഒരു നഴ്സിംഗ് ഹോമില്‍ ഷെഫ് ആയി ജോലി നോക്കുന്നു. ഏക മകൻ ആന്റോ വിദ്യാർഥിയാണ്.
സ്നോബിയുടെ സഹോദരി മോളി പീറ്റർബറോയില്‍ തന്നെയാണ് കുടുംബമായി താമസിക്കുന്നത്. മോളിയുടെ ഭർത്താവ് സൈമണ്‍ ജോസഫും മലയാളി സമൂഹവും കുടുംബത്തിനൊപ്പം സ്വാന്തനവുമായി കൂടെയുണ്ട്.
അകാലത്തില്‍ വിടചൊല്ലിയ സ്നോബിക്ക് പീറ്റർബറോയില്‍ യാത്രാമൊഴി നേരുവാൻ വലിയൊരു മലയാളി സമൂഹം തന്നെ എത്തും. വലിയ സ്വപ്നങ്ങളുമായി എത്തിച്ചേർന്ന പീറ്റർബറോയുടെ മണ്ണില്‍ തന്നെയാണ് സ്നോബിക്കു അന്ത്യവിശ്രമം ഒരുങ്ങുന്നത്.
അന്ത്യോപചാര ശുശ്രുഷകളിലും ശവസംസ്കാരത്തിലും പങ്കുചേരുവാനായി പരേതയുടെ സഹോദരികള്‍ നാട്ടില്‍നിന്നും എത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സൈമണ്‍ ജോസഫ് – 077 276 41821. അന്ത്യോപചാര ശുശ്രൂഷകള്‍: തിങ്കളാഴ്ച രാവിലെ 11ന് ആരംഭിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]