
NITയിൽ ജോലി നേടാൻ അവസരം
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് ( NIT) പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു
ഒഴിവ്: 2
യോഗ്യത: കൊമേഴ്സ്യൽ പ്രാക്ടീസിൽ BE/ BTech/ BSc/ BCom/ ഡിപ്ലോമ
പരിചയം: 3 വർഷം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 25,000 രൂപ
അപേക്ഷ ഫീസ് : വനിത/ SC/ ST/ PWD/ ESM: 150 രൂപ
മറ്റുള്ളവർ: 300 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 19ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
ഇന്റർവ്യൂ തിയതി: മെയ് 21
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
പ്രോജക്ട് അസിസ്റ്റന്റ് ജോലി നേടാൻ അവസരം,22,000 ശമ്പളത്തിൽ ജോലി
പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം സർക്കാർ വനിതാ കോളജിലെ സെൻട്രലൈസ്ഡ് കോമൺ ഇൻസ്ട്രുമെന്റേഷൻ ഫെസിലിറ്റി (CCIF) കേന്ദ്രത്തിൽ ഒരു പ്രോജക്ട് അസിസ്റ്റന്റ് തസ്തിക ഒഴിവുണ്ട്. ഇത് ഒരു വർഷത്തേക്കുള്ള കരാർ തസ്തികയാണ്
പ്രോജക്ട് അസിസ്റ്റന്റ് ഫെലോഷിപ്പായി പ്രതിമാസം 22,000 രൂപ ഏകീകൃത തുകയായി നൽകും.
യോഗ്യത: അപേക്ഷകർ കെമിസ്ട്രിയിലോ ഫിസിക്സിലോ 60 ശതമാനമോ അതിൽ കൂടുതലോ മാർക്കോടെ ബിരുദാനന്തര ബിരുദം (M.Sc.) നേടിയിരിക്കണം.
അനിലിറ്റിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മുൻ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും. എൻ.എം.ആർ സ്പെക്ട്രോ മീറ്റർ, സ്പെക്ട്രോ ഫ്ലൂറോ മീറ്റർ, ഐ.ആർ സ്പെക്ട്രോ മീറ്റർ, യു.വി-വിസിബിൾ സ്പെക്ട്രോ മീറ്റർ ആന്റ് ബി.ഇ.റ്റി അനലൈസർ തുടങ്ങിയ അത്യാധുനിക ഉപകരണങ്ങളുടെ പ്രവർത്തനവും പരിപാലനവും ചുമതലകളിൽ ഉൾപ്പെടുന്നു.
2024 ജൂൺ 5ന് രാവിലെ 10.30ന് കോളജിൽ നടക്കുന്ന അഭിമുഖത്തിന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷകർ നേരിട്ട് ഹാജരാകേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]