
പല്ലുകളിലെ മഞ്ഞ നിറം പലരുടെയും ആത്മവിശ്വാസത്തെ നശിപ്പിക്കുന്ന കാര്യമാകാം. പല കാരണങ്ങൾ കൊണ്ടും പല്ലുകളില്‍ ഇത്തരം കറകള്‍ ഉണ്ടാകാം. പല്ലിലെ മഞ്ഞ നിറം മാറാന്‍ പരീക്ഷിക്കാവുന്ന ചില വഴികളെ പരിചയപ്പെടാം.
ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി ഇത് കൊണ്ട് പല്ല് തേയ്ക്കുക. പല്ലിലെ മഞ്ഞ കറയെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.
ഓറഞ്ചിന്റെ തൊലി ഉപയോഗിച്ച് പല്ലില്‍ ഉരസുന്നത് പല്ലിലെ കറ മാറാനും പല്ല് കൂടുതൽ തിളക്കമുള്ളതാക്കാനും സഹായിക്കും.
മാവിന്റെ പഴുത്ത ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കി ടൂത്ത് ബ്രഷ് ഉപയോഗിച്ച് പല്ലുകളില്‍ തേക്കുന്നതും കറയെ അകറ്റാന്‍ സഹായിക്കും.
ഒരൽപ്പം ഉപ്പ് വെച്ച് പല്ല് തേക്കുന്നതും മഞ്ഞ നിറത്തെയും കറകളെയും കളയാന്‍ സഹായിക്കും.
മഞ്ഞള്‍ കൊണ്ട് ദിവസവും പല്ല് തേക്കുന്നതും പല്ലുകളിലെ മഞ്ഞനിറത്തെ അകറ്റാനും പല്ലുകള്‍ വെളുക്കാനും സഹായിക്കും.
ചെറുനാരങ്ങാനീരില് അല്പം ഉപ്പ് ചേര്‍ത്ത് പല്ല് തേക്കുന്നതും നല്ലതാണ്.
ഒരു ടീസ്പൂൺ വെള്ളിച്ചെണ്ണ വായിൽ നിറയ്ക്കുക. 20 മിനിറ്റിന് ശേഷം തുപ്പുക. ശേഷം വെള്ളം ഉപയോഗിച്ച് വായ കഴുകുക. കറകളെ അകറ്റാന്‍ ഇത് സഹായിക്കും.
ഉമിക്കരി നന്നായി പൊടിച്ച് പല്ലില്‍ അമര്‍ത്തി തേക്കുന്നത് കറ മാറാന്‍ സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]