
ഹൈദരാബാദ്: നടൻ അല്ലു അർജുനും വൈ.എസ്.ആർ കോൺഗ്രസ് എം.എൽ.എ രവി ചന്ദ്ര കിഷോറിനുമെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ്. ലോക്സഭാ തിരഞ്ഞെടുപ്പ് ചട്ടം മറികടന്നുകൊണ്ട് ആൾക്കൂട്ടം സൃഷ്ടിച്ചു എന്നാണ് ഇരുവർക്കുമെതിരെയുള്ള കേസ്.
കഴിഞ്ഞദിവസം രവി ചന്ദ്രയുടെ വസതിയിൽ അല്ലു അർജുൻ സന്ദർശനം നടത്തിയിരുന്നു. എം.എൽ.എയെ സന്ദർശിക്കാനെത്തിയപ്പോൾ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് അല്ലു അർജുനെ കാണാൻ നിരവധി ആരാധകരാണ് കാത്തുനിന്നിരുന്നത്.
ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയും ചെയ്തിരുന്നു. രവി ചന്ദ്രയെ കാണാനെത്തിയ വിവരം പിന്നീട് അല്ലു അർജുൻതന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.
തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് ഇരുവർക്കുമെതിരെ നന്ദ്യാൽ പോലീസ് ആണ് കേസെടുത്തത്. സ്പെഷ്യൽ ഡെപ്യൂട്ടി തഹസിൽദാറുടെ പരാതിയിലാണ് നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]