

വിഷം കഴിച്ച ശേഷം യൂത്ത് കോണ്‍ഗ്രസ് നേതാവ് പൊലീസ് സ്റ്റേഷനിലെത്തി; പൊലീസുകാർ നേതാവിനെ ആശുപത്രിയിലേക്ക് മാറ്റി; യൂത്ത് കോൺഗ്രസ് നേതാവിന്റെ നില ഗുരുതരമായി തുടരുന്നു
കോഴിക്കോട് : വിഷം കഴിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ആശുപത്രിയിലേക്ക് മാറ്റി.
യൂത്ത് കോണ്‍ഗ്രസ് എടച്ചേരി മണ്ഡലം പ്രസിഡൻ്റ് അർജുൻ ശ്യാമാണ് അവശനിലയില്‍ വടകര പൊലീസ് സ്റ്റേഷനിലെത്തിയത്.
ഗുരുതരാവസ്ഥയെ തുടർന്ന് ഇയാളെ ഉടൻ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി.
ഉച്ചയ്ക്കാണ് ഇയാള്‍ വിഷം കഴിച്ചതെന്നാണ് പൊലീസിനോട് പറഞ്ഞത്. വടകരയിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വിളിച്ചു വരുത്തിയാണ് പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വ്യക്തിപരമായ പ്രശ്നങ്ങള്‍ കൊണ്ടാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് യുവാവ് വെളിപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]