

നാടൻപ്പാട്ട് ഗായിക ആര്യാ ശിവജിയുടെ മരണത്തില്‍ കാരണം അറിയാതെ കുടുംബവും സുഹൃത്തുകളും; അന്വേഷണം ആരംഭിച്ച് പൊലീസ്; ആത്മഹത്യ കുറിപ്പ് ഇല്ലാത്തതും വിനയായി; ഫോണ്‍ പരിശോധിക്കും
കൊച്ചി: നാടൻപ്പാട്ട് ഗായികയും മഹാരാജാസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയുമായ ആര്യാ ശിവജിയുടെ മരണത്തില്‍ കാരണം അറിയാതെ കുടുംബവും സുഹൃത്തുക്കളും.
ആത്മഹത്യ കുറിപ്പ് ഇല്ലാതെയാണ് ആര്യാ കുമ്പളങ്ങിയിലെ വീട്ടില്‍ തൂങ്ങി മരിച്ചത്. പോസ്റ്റുമോർട്ടം പൂർത്തിയായ മൃതദേഹം ഇന്നലെ വൈകീട്ട് കുമ്പളങ്ങി സ്മൃതി കൂടിരത്തില്‍ സംസ്കരിച്ചു.
മരണകാരണത്തില്‍ അന്വേഷണം തുടങ്ങിയെന്ന് പള്ളുരുത്തി പൊലീസ് അറിയിച്ചിട്ടുണ്ട്. അറിയപ്പെടുന്ന നാടൻപ്പാട്ട് ഗായികയായിരുന്നു ആര്യ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ചന്തിരൂര്‍ മായ നാടൻപാട്ട് സംഘത്തിലെ ഗായികയായ ആര്യക്ക് 20 വയസ് മാത്രമാണ് പ്രായം. മഹാരാജാസ് കോളേജിലെ ബി എ മലയാളം രണ്ടാംവർഷ വിദ്യാർത്ഥിയായ ആര്യ കുരുത്തോല കൊണ്ട് ശില്പങ്ങള് ഉണ്ടാക്കുന്നതിലും മിടുക്കിയായിരുന്നു.
എസ്എഫ്ഐയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും ആര്യ സാന്നിധ്യമറിയിച്ചിരുന്നു. ആരോടും ഒരുവാക്കും പറയാതെ, എന്ത് സങ്കടത്തിലാണ് ആര്യ സ്വന്തം ജീവനെടുത്തതെന്ന ചോദ്യത്തിന് ഉത്തരമറിയാതെ വിഷമിക്കുകയാണ് വീട്ടുകാരും സുഹൃത്തുക്കളും. അച്ഛമ്മയും വല്യമ്മയും പുറത്ത് ഉള്ളപ്പോഴാണ് കുമ്പളങ്ങിയിലെ വീട്ടിലെ മുറിയില്‍ കയറി വാതിലടച്ച് ആര്യ തൂങ്ങി മരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]