

കെട്ടിക്കിടക്കുന്നത് രണ്ടേമുക്കാല്‍ ലക്ഷം അപേക്ഷകള്‍; സംസ്ഥാനത്ത് ഇന്ന് മുതല്‍ പൂര്‍ണ തോതില്‍ ഡ്രൈവിംഗ് ടെസ്റ്റ്; ടെസ്റ്റുകള്‍ വേഗത്തില്‍ പൂർത്തിയാക്കാൻ ആർടിഒമാർക്ക് നിർദ്ദേശം
തിരുവനന്തപുരം: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്ത് ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് പൂർണ്ണതോതില്‍ പുനസ്ഥാപിക്കും.
സംയുക്ത സമരസമിതി നടത്തിവന്നിരുന്ന സമരം അവസാനിച്ചതോടെയാണ് വീണ്ടും ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടക്കുക. സമരസമിതി ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് ഗതാഗത മന്ത്രി അനുഭാവ പൂർണ്ണമായ നിലപാടെടുത്തതോടെയാണ് സമരം നിർത്തിയത്.
ഒരു മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർമാരുള്ള സ്ഥലത്ത് 40 ടെസ്റ്റും ഒന്നില്‍ അധികം എംവിഐ ഉള്ള സ്ഥലങ്ങളില്‍ 80 ടെസ്റ്റും നടക്കും. സമരം ചെയ്ത ദിവസങ്ങളില്‍ മുടങ്ങിയ ടെസ്റ്റുകള്‍ വേഗത്തില്‍ പൂർത്തിയാക്കാനുള്ള നടപടികള്‍ എടുക്കാനും ആർടിഒമാർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
രണ്ടേമുക്കാല്‍ ലക്ഷത്തോളം അപേക്ഷകളാണ് മുടങ്ങിക്കിടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]