

വേനല്‍ മഴ ശക്തം…! കരുതിയിരിക്കണം ഡെങ്കിപ്പനിയെ; മഴക്കാലപൂര്‍വ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം; കോട്ടയം ജില്ലയില്‍ കഴിഞ്ഞ ഒരുമാസം ഡെങ്കിപ്പനി സംശയത്തോടെ ചികിത്സ തേടിയത് 85 പേര്; എരുമേലിയില്‍ കൂത്താടി വളരാന്‍ സാഹചര്യമൊരുക്കിയ മൂന്ന് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
കോട്ടയം: വേനല്‍ മഴ ശക്തമായി, കരുതിയിരിക്കണം ഡെങ്കിപ്പനിയെ.
ജില്ലയില്‍ കഴിഞ്ഞ ഒരുമാസം ഡെങ്കിപ്പനി സംശയത്തോടെ ഇതുവരെ 85 പേര് ചികിത്സ തേടി.
കോട്ടയം നഗരസഭ (21), ഉദയനാപുരം (13), കാഞ്ഞിരപ്പള്ളി (10), ചങ്ങനാശേരി (8) എന്നിവിടങ്ങളിലാണ് ഇത്തരത്തില്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തത്.
അയര്‍ക്കുന്നം, കൂരോപ്പട, മീനടം, ചങ്ങനാശേരി, കങ്ങഴ, എരുമേലി എന്നിവിടങ്ങളിലും ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനിയുടെ സാഹചര്യത്തില്‍ മഴക്കാലപൂര്‍വ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡുകളില്‍ വെക്ടര്‍ സ്റ്റഡി നടത്തി കൂത്താടി സാന്നിധ്യം കണ്ടെത്തിയ രണ്ടു തോട്ടം ഉടമകള്‍ക്കും അലക്ഷ്യമായി മാലിന്യങ്ങള്‍ വലിച്ചെറിയുകയും കൂത്താടി വളരാന്‍ സാഹചര്യമൊരുക്കുകയും ചെയ്ത മൂന്നു സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്കി.
എല്ലാ വാര്‍ഡുകളിലും ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ സോഴ്സ് റിഡക്ഷന്‍, വെക്ടര്‍ സ്റ്റഡി എന്നിവ നടത്തി. കൂത്താടികളുടെ സാന്ദ്രത കൂടിയ പ്രദേശങ്ങളില്‍ തുടര്‍പ്രവര്‍ത്തനവും നിരീക്ഷണവും ഉണ്ടായിരിക്കുമെന്നു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാജി കറുകത്ര അറിയിച്ചു.
എല്ലാ വീടുകളിലും ആരോഗ്യ ജാഗ്രത ലഘുലേഖകള്‍ നല്‍കുന്നതിനും തീരുമാനിച്ചു. പൊന്തന്‍പുഴ വനമേഖലയില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]