

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി യുവതിക്ക് അശ്ലീല മെസ്സേജ് അയച്ച യുവാവ് അറസ്റ്റിൽ
ചിങ്ങവനം: സാമൂഹ്യമാധ്യമത്തിലൂടെ വീട്ടമ്മയെ നിരന്തരമായി ശല്യപ്പെടുത്തിയ ആലപ്പുഴ മുട്ടാർ സ്വദേശി പ്രസാദ് കെ.പി (29) യെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ തന്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽനിന്നും വീട്ടമ്മയുടെ ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് നിരന്തരമായി അശ്ലീല മെസ്സേജുകളും, ഫോട്ടോകളും വീഡിയോകളും അയച്ചു നൽകിയിരുന്നു.
വീട്ടമ്മയുടെ പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ പ്രകാശ്, എസ്.ഐ താജുദ്ദീൻ, സി.പി.ഓ മാരായ പ്രിൻസ്, വിനയൻ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]