
ദില്ലി: ലഖ്നൗ സൂപ്പര്‍ ജയന്റ്സ് നായകന് കെ എല്‍ രാഹുലിനോട് ടീം ഉടമ സഞ്ജീവ് ഗോയങ്ക പരസ്യമായി രോഷം പ്രകടിപ്പിച്ച സംഭവം ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായി. ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് കനത്ത തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് ഗോയങ്ക രാഹുലിനെ ശകാരിച്ചത്. മത്സരശേഷം ഗോയങ്കയും രാഹുലും തമ്മില്‍ സ്റ്റേഡിയത്തില്‍ വെച്ച് നടത്തുന്ന സംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ കോലാഹലങ്ങള്‍ക്ക് വഴിവച്ചിരുന്നു.
എന്തായാലും സംഭവം വളരെയേറെ ചര്‍ച്ചയായി. ഗോയങ്കയ്ക്ക് ഒഴിഞ്ഞുമാറാന്‍ പറ്റിയതുമില്ല. എന്തായാലും വിവാദം തണുപ്പിക്കാന്‍ മറുതന്ത്രവുമായി എത്തിയിരുന്നു ഗോയങ്ക. രാഹുലിന് മാത്രം ഡിന്നറൊരുക്കിയാണ് ഗോയങ്ക പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചത്. ഇതുവരും തമ്മില്‍ ഹസ്തദാനം ചെയ്യുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. എന്നാല്‍ ക്രിക്കറ്റ് ലോകം പറഞ്ഞത്, ഇത് വെറും നാടകമെന്നാണ്.
ഇതിനിടെ മറ്റൊരു വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ രാഹുല്‍ ഒരു തകര്‍പ്പന്‍ ക്യാച്ച് സ്വന്തമാക്കിയിരുന്നു. അതിന് എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയാണ് ഗോയങ്ക. ഷായ് ഹോപ്പിനെ പുറത്താക്കാനെടുത്ത ക്യാച്ചാണ് ഗോയങ്കയെ അമ്പരപ്പിച്ചത്. നഷ്ടപ്പെടുമെന്ന് കരുതിയ ക്യാച്ച് രണ്ടാം ശ്രമത്തില്‍ രാഹുല്‍ കയ്യിലൊതുക്കുകയായിരുന്നു. വീഡിയോ കാണാം…
ഗോയങ്കയുടെ രോഷം പ്രകടിപ്പിച്ചതിന് പിന്നാലെ രാഹുല്‍ ഈ സീസണിനൊടുവില്‍ ലഖ്നൗ വിടുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. മാത്രമല്ല, സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് രാഹുലിനെ നായക സ്ഥാനത്ത് നിന്ന് ഒഴിവാക്കുമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് ലഖ്നൗ വക്താവ് തള്ളുകയാണുണ്ടായത്. എന്തായാലും വിരുന്നൊരുക്കിയതിലൂടെ അഭിപ്രായ ഭിന്നതികള്ക്കെല്ലാം അവസാനമാവുമെന്നാന്ന് ആരാധകര്‍ കരുതുന്നത്.
Last Updated May 14, 2024, 10:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]