
കൊല്‍ക്കത്ത: ഐപിഎല്‍ ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ ചരിത്രനേട്ടം സ്വന്തമാക്കാൻ രാജസ്ഥാന് റോയല്‍സ് നായകന് സഞ്ജു സാംസണ് ഇന്നിറങ്ങും. ചെന്നൈക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ 19 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായി നിരാശപ്പെടുത്തിയെങ്കിലും ഒരു സീസണിലെ തന്റെ ഏറ്റവും വലിയ റണ്‍വേട്ടയെന്ന റെക്കോര്‍ഡ് സഞ്ജു സ്വന്തം പേരിലായിക്കിയിരുന്നു. 12 മത്സരങ്ങളഇല്‍ 486 റണ്‍സടിച്ച സഞ്ജു ഇന്ന് പഞ്ചാബിനെതിരെ 14 റണ്‍സ് കൂടി നേടിയാല്‍ ഐപിഎല്‍ കരിയറിലാദ്യമായി 500 റണ്‍സ് നേട്ടം പിന്നിടും. ഇന്നലെ ഡല്‍ഹി നായകന് റിഷഭ് പന്തും(23 പന്തില്‍ 33) ലഖ്നൗ നായകന് കെ എൽ രാഹുലും(5) വലിയ സ്കോര്‍ നേടാതെ പുറത്തായതോടെ ടോപ് 5ല്‍ സഞ്ജുവിന്റെ സ്ഥാനത്തിന് ഇളക്കം തട്ടിയില്ല.
ഇന്ന് പഞ്ചാബിനെതിരെ തിളങ്ങിയാല്‍ സഞ്ജുവിന് ടോപ് 3യില്‍ എത്താനാവും. നരെയ്ൻ 12 മത്സരങ്ങളില്‍ 461 റണ്‍സുമായി ആറാം സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ 11 മത്സരങ്ങളില്‍ 471 റണ്‍സടിച്ച സഞ്ജു ടോപ് 5ല്‍ തുടര്‍ന്നു. 634 റണ്‍സുമായി വിരാട് കോലി ബഹുദൂരം മുന്നില്‍ നില്ക്കുമ്പോള് ചെന്നൈ നായകന് റുതുരാജ് ഗെയ്ക്വാദ് 541 റണ്‍സുമായി രണ്ടാം സ്ഥാനത്തുണ്ട്. 533 റണ്‍സുമായി ട്രാവിസ് ഹെഡും 527 റണ്‍സുമായി സായ് സുദര്‍ശനും ആണ് മൂന്നും നാലും സ്ഥാനങ്ങളില്‍.
രാജസ്ഥാന് റോയല്‍സ് താരമായ റിയാന്‍ പരാഗ് 483 റണ്‍സുമായി സഞ്ജുവിന് തൊട്ടുപിന്നില്‍ ആറാം സ്ഥാനത്തുള്ളപ്പോള്‍ ശുഭ്മാന്‍ ഗില്ലിനെയം തിലക് വര്‍മയെയും ടോപ് 10ല്‍ നിന്ന് പുറത്താക്കി റിഷഭ് പന്ത് 13 മത്സരങ്ങളില്‍ 446 റണ്‍സുമായി ഒമ്പതാം സ്ഥാനത്ത് എത്തിയപ്പോള്‍ കെ എല്‍ രാഹുല്‍(13 മത്സരങ്ങളില്‍ 465), സുനില്‍ നരെയ്ന്(12 മത്സരങ്ങളില്‍ 461) എന്നിവരാണ് ഏഴും എട്ടും സ്ഥാനങ്ങളില്‍. 12 കളികളില്‍ 435 റണ്‍സുമായി കൊല്‍ക്കത്ത ഓപ്പണറായ ഫില്‍ സാള്‍ട്ട് പത്താം സ്ഥാനത്താണ്.
Last Updated May 15, 2024, 9:05 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]