
വാണി വിശ്വനാഥിൻ്റെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി നടി സുരഭി ലക്ഷ്മി. ഇതുവരെയുള്ള സിനിമാ ജീവിതത്തിൽ തനിക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ സൗഹൃദത്തിൽ ഒന്നാണ് വാണി വിശ്വനാഥുമായുള്ളതെന്ന് സുരഭി പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു സുരഭിയുടെ പ്രതികരണം. കഴിഞ്ഞദിവസമായിരുന്നു വാണി വിശ്വനാഥിൻ്റെ 53-ാം പിറന്നാൾ.
ചെറിയൊരു ഇടവേളയ്ക്കുശേഷം വാണി വിശ്വനാഥ് അഭിനയിക്കുന്ന ‘റൈഫിൾ ക്ലബ്’ എന്ന സിനിമ അണിയറയിൽ ഒരുങ്ങുകയാണ്. ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സുരഭിയുടെ കുറിപ്പിൻ്റെ പൂർണരൂപം
കൂടെയുണ്ടായിരുന്ന ഓരോ നിമിഷവും അത്രമേൽ പ്രിയപ്പെട്ടതാക്കി മാറ്റിയ എന്റെ പ്രിയപ്പെട്ട വാണിചേച്ചിക്ക് 50 പിറന്നാളുമ്മകൾ. ഇതുവരെയുള്ള എന്റെ സിനിമാ ജീവിതത്തിൽ എനിക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ സൗഹൃദത്തിൽ ഒന്നാണ് ചേച്ചി. വാണിചേച്ചിയുടെകൂടെ Rifleclub ൽ 40 ദിവസം എന്റെ എല്ലാ കുരുത്തക്കേടിനും ഒടുക്കത്തെ പ്രോത്സാഹനം നൽകി, നേതൃത്വം വഹിക്കുകയും, കുഞ്ഞനുജത്തിയെ പോലെ ചേർത്തു നിർത്തുകയും ചെയ്ത എന്റെ പ്രിയപ്പെട്ട വാണി ചേച്ചിക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ…. I value you
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]