
ചലച്ചിത്രജീവിതത്തിൽ വ്യത്യസ്തമായ വേഷങ്ങൾ തിരഞ്ഞെടുക്കാനും വിജയിപ്പിക്കാനും പ്രത്യേകം ശ്രദ്ധിക്കുന്ന നടനാണ് രാജ്കുമാർ റാവു. രാഗിണി എം.എം.എസ്, സ്ത്രീ 2 എന്നീ ഹൊറര് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ യഥാർത്ഥജീവിതത്തിൽ ചില ഹൊറർ പരിപാടികളും ചിത്രങ്ങളും തന്നെ വല്ലാതെ പേടിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.
നൽകിയ അഭിമുഖത്തിലാണ് തനിക്ക് ചെറുപ്പത്തിലുണ്ടായിരുന്ന പേടിയേക്കുറിച്ച് രാജ്കുമാർ റാവു തുറന്നുപറഞ്ഞത്. ടി.വിയിൽ വന്നിരുന്ന സീ ഹൊറർ ഷോ, ഷ്…കോയി ഹേ, ആഹത് തുടങ്ങിയ പരമ്പരകൾ കാണുമ്പോൾ വല്ലാത്ത ഭയം തോന്നിയിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഈ ഷോകൾ കണ്ടതിനുശേഷം അമ്മയെ കൂടെ കൂട്ടിയല്ലാതെ മൂത്രമൊഴിക്കാൻപോലും പോയിട്ടില്ല. ശുചിമുറിയിൽ പോകുമ്പോൾ പുറത്ത് അമ്മയെ നിർത്തും. നിങ്ങൾ അവിടെത്തന്നെയുണ്ടെന്ന് അറിയാമെന്ന് പറഞ്ഞിരുന്നെന്നും അതെല്ലാം ആ പ്രായത്തിന്റേതായ തോന്നലായിരുന്നുവെന്നും റാവു ഓർമിച്ചു.
എക്സോർസിസം ഓഫ് എമിലി റോസ് എന്ന ഹൊറർ സിനിമ കണ്ട അനുഭവവും രാജ്കുമാർ റാവു അഭിമുഖത്തിൽ പങ്കുവെച്ചു. “ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ പഠിക്കുമ്പോഴാണ് ഈ ചിത്രം കണ്ടത്. ഏകദേശം കാലിയായ ഒരു തിയേറ്ററിലായിരുന്നു ഹോളിവുഡ് ബയോപിക് എന്ന ധാരണയിൽ എക്സോർസിസം കാണാനിരുന്നത്. വലിയ സ്ക്രീനുണ്ടായിരുന്ന, 1000 പേർക്കിരിക്കാവുന്ന ആ ഹാളിനകത്ത് വെറും ആറുപേരാണുണ്ടായിരുന്നത്. ഹൊറർ സിനിമയാണെന്ന ഒരു സൂചനപോലും മനസിൽ ഇല്ലായിരുന്നു. ഭയത്തോടെയും പറ്റിക്കപ്പെട്ടു എന്ന തോന്നലോടെയാണ് അതിനകത്ത് ഇരുന്നത്. എങ്ങനെയെങ്കിലും തീർത്താൽ മതിയെന്നായിരുന്നു തോന്നിയത്. കണ്ടിറങ്ങിയശേഷം ആ സിനിമ മനസിൽനിന്ന് പോയില്ല. എമിലി പിന്തുടരുന്നതുപോലെ തോന്നി.” രാജ്കുമാർ റാവു പറഞ്ഞു.
ഹോസ്റ്റലിൽ നടൻ ജയ്ദീപ് അഹ്ലാവത്ത് എന്റെ ബാച്ച്മേറ്റും റൂംമേറ്റുമായിരുന്നു. അക്കാലത്ത് ജയ്ദീപ് പുറത്തൊക്ക പോയി തിരിച്ചുവരുമ്പോഴേക്കും ഞാൻ ഉറങ്ങിയിട്ടുണ്ടാവും. എക്സോർസിസം കണ്ടുവന്നതിനുശേഷം എമിലി റൂമിലെ മേശപ്പുറത്തിരിക്കുന്നതുപോലെയൊക്കെ തോന്നിയിരുന്നു. രണ്ട് വഴികളാണ് മുന്നിലുണ്ടായിരുന്നത്. ഒന്നുകിൽ പുറത്തുപോയിരിക്കുന്ന ജയ്ദീപിനെ വിളിച്ചുകൊണ്ടുവരിക, അല്ലെങ്കിൽ ആ ഭയത്തെ ധൈര്യത്തോടെ നേരിടുക. ഇതൊക്കെ തോന്നലാണെന്നും അവിടെ ആരുമില്ലെന്നും ചിന്തിച്ച് ഭയത്തെ നേരിടാനാണ് തീരുമാനിച്ചതെന്നും രാജ്കുമാർ റാവു കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]