
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വലിയ മാര്‍ക്കറ്റ് ഉള്ള ഇന്‍ഡസ്ട്രികളിലൊന്നാണ് തമിഴ്. സമീപകാലത്ത് ബോളിവുഡിനെപ്പോലും അതിശയിപ്പിക്കുന്ന നിലയിലേക്ക് തമിഴ് ചിത്രങ്ങളുടെ ആഗോള കളക്ഷന്‍ ഉയര്‍ന്നിട്ടുണ്ട്. വിപണിയുടെ ഈ വികാസം വിവിധ റൈറ്റ്സിലൂടെ പുതിയ ചിത്രങ്ങള്‍ നേടുന്ന തുകയിലും വ്യത്യാസം വരുത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഓവര്‍സീസ് റൈറ്റ്സ് തുകയുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ് മണി രത്നത്തിന്റെ കമല്‍ ഹാസന് ചിത്രമായ തഗ് ലൈഫ്.
ചിത്രത്തിന്റെ ഓവര്‍സീസ് കരാര്‍ ആയ വിവരം നിര്‍മ്മാതാക്കള്‍ ഇന്നലെ അറിയിച്ചിരുന്നു. എപി ഇന്റര്‍നാഷണലും ഹോം സ്ക്രീന്‍ എന്റര്ടെയ്ന്മെന്റും ചേര്‍ന്നാണ് ചിത്രം അന്തര്‍ദേശീയ മാര്‍ക്കറ്റുകളില്‍ വിതരണത്തിന് എത്തിക്കുന്നത്. ഇന്ത്യഗ്ലിറ്റ്സ് തമിഴിന്റെ റിപ്പോര്‍ട്ട് പ്രകാരം ഓവര്‍സീസ് തിയട്രിക്കല്‍ റൈറ്റ്സിലൂടെ തഗ് ലൈഫ് നേടിയിരിക്കുന്നത് 63 കോടിയാണ്. കോളിവുഡിന്റെ ചരിത്രത്തിലെതന്നെ റെക്കോര്‍ഡ് തുകയാണ് ഇത്. നേരത്തെ വിജയ് ചിത്രം ലിയോയുടെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. 60 കോടിയാണ് ലിയോ നേടിയത്. ചിത്രം വമ്പന്‍ കളക്ഷനും നേടിയിരുന്നു.
വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിലെ അവസാനം പ്രഖ്യാപിക്കപ്പെട്ട കാസ്റ്റിംഗ് ചിമ്പുവിന്റേതാണ്. ചിത്രത്തിലെ ചിമ്പുവിന്റെ സാന്നിധ്യം ഓവര്‍സീസ് റൈറ്റ്സില് 10- 15 കോടി കൂടുതല്‍ നേടിക്കൊടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന് പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ കഴിഞ്ഞതും അങ്ങനെയാണ്. കമല്‍ ഹാസനും മണി രത്നവും 37 വര്‍ഷങ്ങള്‍ക്കിപ്പുറം ഒന്നിക്കുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും ജയം രവിയുമൊക്കെ ഉണ്ടാവുമെന്ന് ആദ്യം പ്രഖ്യാപനം വന്നിരുന്നു. എന്നാല്‍ ഡേറ്റ് ക്ലാഷ് കാരണം ഇരുവരും പിന്മാറുകയായിരുന്നു. ദുല്‍ഖറിന് പകരമാണ് ചിമ്പു എത്തിയിരിക്കുന്നതെന്നാണ് വിവരം. തൃഷ, അഭിരാമി, നാസര്‍ തുടങ്ങിയവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Last Updated May 14, 2024, 7:38 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]