

നാല് വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 69 പോലീസ് ഉദ്യോഗസ്ഥർ; ആത്മഹത്യക്ക് പിന്നിൽ ജോലിഭാരവും അമിത സമ്മർദ്ദവുമെന്ന് കണ്ടെത്തൽ
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സേനയിൽ ആത്മഹത്യ കൂടുന്നു. വിഷാദരോഗവും ജോലി സമ്മർദവുമാണ് ആത്മഹത്യയുടെ പ്രധാന കാരണങ്ങളായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ മാത്രം 69 പോലീസുദ്യോഗസ്ഥർ കേരളത്തിൽ ആത്മഹത്യ ചെയ്തതെന്നാണ് കണക്ക്.
അമിത ജോലിഭാരത്തെത്തുടർന്നും ജോലി സമ്മർദ്ദത്തെത്തുടർന്നും സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്ന പൊലീസുദ്യോഗസ്ഥരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. പൊലീസുദ്യോഗസ്ഥരെ വിഷാദരോഗത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാനുള്ള സംവിധാനങ്ങളും ഫലപ്രദമാകുന്നില്ല. നവംബറിൽ പൊലീസ് ആസ്ഥാനത്ത് ചേർന്ന പൊലീസ് ഉന്നത തല യോഗത്തിൽ അവതരിപ്പിച്ച കണക്കാണ് അവസാനമായി ഉള്ളത്. അതിന് ശേഷവും പൊലീസിൽ ആത്മഹത്യകൾ നടന്നു.
2019 ജനുവരി മുതൽ 2023 ആഗസ്ത് വരെയുള്ള കണക്കാണ് അവതരിപ്പിച്ചത്. ഇത് പ്രകാരം 2019 ൽ 18 പേരും 2020 10 പേരും 2021 ൽ 8 പേരും 2022 ൽ 20 പേരും 2023 ൽ 13 പേരും ആത്മഹത്യ ചെയ്തതായാണ് കണക്ക്. തിരുവനന്തപുരം റൂറലിലാണ് ഏറ്റവും കൂടുതൽ ആത്മഹത്യ. ഇവിടെ 10 പേരാണ് ആത്മഹത്യ ചെയ്തത്. ആലപ്പുഴയിലും എറണാകുളം റൂറലിലും 7 പേർ വീതം ജീവനൊടുക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കുടുംബപരമായ കാരണങ്ങളാൽ 30 പേരാണ് ആത്മഹത്യ ചെയ്തത്. ആരോഗ്യ കാരണങ്ങളാൽ 5 പേരും വിഷാദ രോഗത്താൽ 20 പേരും ജോലി സമ്മർദ്ദത്താൽ 7 പേരും സാമ്പത്തീക കാരണങ്ങളാൽ 5 പേരും ആത്മഹത്യ ചെയ്തതതായാണ് റിപ്പോർട്ടിൽ അന്ന് പറഞ്ഞത്. രണ്ട് ആത്മഹത്യകളുടെ കാരണം കണ്ടെത്താനായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]