
കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ ലിയ റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു മരണം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. വിവരം അറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം രക്ഷാപ്രവർത്തനം നടത്തി. അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിച്ചു.
Read Also-
കർശന പരിശോധന; കുവൈത്തിൽ 29,604 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി
കുവൈത്ത് സിറ്റി: കുവൈത്തില്‍ കർശന ട്രാഫിക് പരിശോധന തുടരുന്നു. ഒരാഴ്ച നീണ്ട പരിശോധന ക്യാമ്പയിനിൽ ആകെ 29,604 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 60 വാഹനങ്ങളും 50 മോട്ടോർ സൈക്കിളുകളും പിടികൂടുകയും ഗ്യാരേജിലേക്ക് മാറ്റുകയും ചെയ്തു.
ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്സ് ആഭ്യന്തര മന്ത്രാലയത്തിൻ്റെ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ-ഖദ്ദയുടെ നേരിട്ടുള്ള നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
ട്രാഫിക് നിയമ ലംഘകരെയും അശ്രദ്ധമായി വാഹനമോടിക്കുന്നവരെയും പിടികൂടിയതിന് പുറമെ ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച 27 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറിയിട്ടുമുണ്ട്. 10 പേരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പരിശോധനകളിൽ ക്രിമിനൽ കേസുകളിൽ പിടിയിലാകുകയും മയക്കുമരുന്ന് കൈവശം വെച്ചതിനും ഉപയോഗിച്ചതിനും മൂന്ന് പേരെ പിടികൂടി.
Last Updated May 12, 2024, 8:16 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]