
കൊച്ചി പുതുവൈപ്പ് ബീച്ചിൽ അപകടം. ഒരാൾ മുങ്ങി മരിച്ചു. മൂന്നു യുവാക്കൾ തിരയിൽപ്പെടുകയായിരുന്നു. രണ്ടു യുവാക്കളുടെ നില ഗുരുതരമാണ്. ഇന്ന് പുലർച്ചെയാണ് കലൂരിൽ നിന്ന് ഏഴംഗ സംഘം ബീച്ചിൽ കുളിക്കുന്നതിനായി പുതുവൈപ്പിൽ എത്തിയത്. ഇതിൽ ആറു പേരാണ് ബീച്ചിൽ ഇറങ്ങിയത്. മൂന്നു പേർ തിരയിൽപ്പെടുകയായിരുന്നു.
കത്രിക്കടവ് സ്വദേശി അഭിഷേക്(23)ആണ് മരിച്ചത്. കടലിൽ ഒപ്പം ഇറങ്ങിയ മിലൻ, ആൽവിൻ എന്നിവരെ ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Story Highlights : Young man Drowned and died in Kochi
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]