
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ പ്രതീക്ഷയോടെ എത്തിയ താരമാണ് ഓപ്പണര്‍ പൃഥ്വി ഷാ. കരിയറിന്റെ തുടക്കത്തില്‍ സച്ചിന് ടെന്‍ഡുല്‍ക്കറുടെ ശൈലിയും വീരേന്ദര്‍ സെവാഗിന്റെ അക്രമണോത്സുകതയും ഷായ്ക്കുണ്ട് എന്ന് പലരും നിരീക്ഷിച്ചു. എന്നാല്‍ സ്ഥിരത കൈവരിക്കാനാവാതെ വന്നതോടെ ഷാ ഇന്ത്യന്‍ ടീമിന് പുറത്തായി. ഇതോടെ പൃഥ്വി ഷാ അടക്കമുള്ള യുവതാരങ്ങള്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കുകയാണ് പാകിസ്ഥാന് പേസ് ഇതിഹാസമായ വസീം അക്രം.
ഐപിഎല്‍ 2024 സീസണില്‍ ഫോമിലെത്താന്‍ പൃഥ്വി ഷാ ഉഴലുന്നതിനെ കുറിച്ച് വസീം അക്രം പറയുന്നത് ഇങ്ങനെ…’ഞാനീ സീസണില്‍ പൃഥ്വി ഷായുടെ ബാറ്റിംഗ് സൂക്ഷമമായി നിരീക്ഷിച്ചിട്ടില്ല. എന്നാലും ഏറ്റവും അടിസ്ഥാന പാഠങ്ങളിലേക്ക് ഷാ തിരിച്ചുപോകണം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ച് വമ്പന്‍ സ്കോറുകള്‍ കണ്ടെത്തണം. ക്രിക്കറ്റിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്, പാര്‍ട്ടികളിലല്ല. പൃഥ്വി ഷായ്ക്ക് ഇനിയുമേറെ കരിയര്‍ ബാക്കിയുണ്ട്. അതിനാല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് മടങ്ങുകയാണ് താരം വേണ്ടത്. അവിടെ ഏറെ സെഞ്ചുറികള്‍ നേടി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരിക. അല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ അദേഹത്തിന് മുന്നിലില്ല. ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരാന്‍ കുറുക്കുവഴികളില്ല. മുന്നിലുള്ള സമയം താരം നന്നായി വിനിയോഗിക്കുകയാണ് വേണ്ടത്. ഇപ്പോള്‍ ക്രിക്കറ്റില്‍ ശ്രദ്ധകേന്ദ്രീകരിക്കുക, പാര്‍ട്ടികളില്‍ പങ്കെടുക്കുന്നത് നമുക്ക് വിരമിച്ച ശേഷമാകാം’ എന്നും വസീം അക്രം ഇന്‍സൈഡ്സ്പോര്‍ടിനോട് പറഞ്ഞു.
2021ല്‍ ശ്രീലങ്കയ്ക്ക് എതിരായ വൈറ്റ് ബോള്‍ പരമ്പരയിലാണ് പൃഥ്വി ഷാ അവസാനമായി ഇന്ത്യന്‍ ടീമിനായി കളിച്ചത്. ഐപിഎല്‍ അരങ്ങേറ്റം കുറിച്ച 2018ല്‍ തന്നെ ടീം ഇന്ത്യക്കായി ടെസ്റ്റ് കളിച്ച് രാജ്യാന്തര കരിയര്‍ തുടങ്ങിയ താരമാണ് പൃഥ്വി ഷാ. ഏകദിനത്തില്‍ 2020ലും ട്വന്റി 20യില്‍ 2021ലും അരങ്ങേറി. അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍ 339 ഉം, ആറ് ഏകദിനങ്ങളില്‍ 189 ഉം, ഒരു രാജ്യാന്തര ട്വന്റി 20യില്‍ പൂജ്യം റണ്‍സുമാണ് പൃഥ്വി ഷായുടെ പേരിനൊപ്പമുള്ളത്. ഈ ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി എട്ട് മത്സരങ്ങളില്‍ 163.63 സ്ട്രൈക്ക് റേറ്റില്‍ 198 റണ്‍സ് മാത്രമേ ഷാ നേടിയുള്ളൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]