
ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സ് ഈ പുതിയ അദ്ധ്യയന വർഷത്തെ വരവേൽക്കുന്നത് ഒരു വമ്പൻ ഓഫറുമായാണ്. സ്കൂൾ ടൈം കൂൾ ടൈം ഓഫർ. മെയ് 8 മുതൽ കല്യാൺ സിൽക്സിന്റെ കേരളത്തിലുടനീളമുള്ള ഷോറൂമുകളിൽ ഈ ഓഫർ ലഭ്യമായി തുടങ്ങി. ഓരോ നിശ്ചിത തുകയുടെ പർച്ചേസിനൊപ്പവും ഒരു സ്കൂൾ കിറ്റ് സൗജന്യമായി നേടുവാനുള്ള അവസരമാണ് കല്യാൺ സിൽക്സ് ഈ ഓഫറിലൂടെ കേരളത്തിന് നൽകുന്നത്.
3000 രൂപയുടെ പർച്ചേസിനൊപ്പം 6 നോട്ട് ബുക്കുകൾ, പെൻസിൽ കിറ്റ്, സ്കെച്ച് പെൻ, നെയിം സ്ലിപ്പ് അടങ്ങുന്ന സ്കൂൾ കിറ്റും, 5000 രൂപയുടെ പർച്ചേസിനൊപ്പം 6 നോട്ട് ബുക്കുകൾ, വാട്ടർ ബോട്ടിൽ, സ്കെച്ച് പെൻ, പെൻസിൽ കിറ്റ്, പെൻസിൽ ബോക്സ്, ക്രയോൺസ്, നെയിം സ്ലിപ്പ് അടങ്ങുന്ന സ്കൂൾ കിറ്റും, 7500 രൂപയുടെ പർച്ചേസിനൊപ്പം 6 നോട്ട് ബുക്കുകൾ, കുട, വാട്ടർ ബോട്ടിൽ, പെൻസിൽ ബോക്സ്, പെൻസിൽ കിറ്റ്, സ്കെച്ച് പെൻ, ക്രയോൺസ്, നെയിം സ്ലിപ്പ് എന്നിവ അടങ്ങുന്ന സ്കൂൾ കിറ്റും, 10000 രൂപയുടെ പർച്ചേസിനൊപ്പം സ്കൂൾ ബാഗ്,
കുട, 6 നോട്ട് ബുക്കുകൾ, സ്കെച്ച് പെൻ, ക്രയോൺസ്, നെയിം സ്ലിപ്പ് എന്നിവ അടങ്ങുന്ന സ്കൂൾ കിറ്റും ലഭിക്കും.
“ഓരോ അദ്ധ്യയന വർഷത്തിന്റെയും ആരംഭം കുടുംബ ബഡ്ജറ്റിന് ഒരു വെല്ലുവിളി ഉയർത്തുന്നു. സ്കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്കങ്ങൾക്കായി ഒരു വലിയ തുക തന്നെ മാതാപിതാക്കൾ മാറ്റിവെയ്ക്കേണ്ടി വരും. അതിന് ഒരു ആശ്വാസമേകാനാണ് കല്യാൺ സിൽക്സ് ഇത്തരമൊരു ഓഫർ അവതരിപ്പിക്കുന്നത്”, കല്യാൺ സിൽക്സിന്റെ ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.
മെയ് 8ന് ആരംഭിച്ച ഈ ഓഫർ സ്റ്റോക്ക് തീരുന്നതു വരെ മാത്രമെ ഉണ്ടാവുകയുള്ളൂ എന്ന് മാനേജ്മെന്റ് അറിയിച്ചു.
Last Updated May 10, 2024, 4:26 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]