

സ്വകാര്യമായ ആവശ്യത്തിനായി ഒരു ഡോക്ടറെ വിട്ടു തരണമെന്ന് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു ; ഡോക്ടറെ കലക്ടർ വീട്ടിലേക്ക് വിളിപ്പിച്ചത് കാലിലെ കുഴിനഖ ചിക്തസയ്ക്കായി ; ഒപിയില്‍ ഡോക്ടർ കുറഞ്ഞത് വിവാദത്തിലായി ; ഔദ്യോഗിക അധികാര പരിധി ലംഘിക്കലാണെന്ന ആരോപണം ; തിരുവനന്തപുരം കളക്ടര്‍ക്കെതിരെ പരാതിയുമായി സർക്കാർ ഡോക്ടർമാർ രംഗത്ത്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കലക്ടർക്കെതിരെ പരാതിയുമായി സർക്കാർ ഡോക്ടർമാർ രംഗത്ത് എത്തുമ്പോള്‍ ഉയരുന്നത് ഗുരതര ആരോപണം. ഇക്കാര്യത്തില്‍ ഉന്നത തല അന്വേഷണം വേണമെന്നാണ് ആവശ്യം. ജില്ലാ കളക്ടറുടേത് ഔദ്യോഗിക അധികാര പരിധി ലംഘിക്കലാണെന്ന ആരോപണമാണ് ഉയരുന്നത്.
കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ കലക്ടർ വീട്ടിലേക്ക് വിളിപ്പിച്ചു എന്നാണ് പരാതി. ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടിക്കിടെയാണ് ഡോക്ടർ കലക്ടറുടെ വീട്ടിലെത്തി ചികിത്സ നല്‍കിയത്. ഇതു കാരണം ഒപിയില്‍ ഡോക്ടർ കുറഞ്ഞു. വേണമെങ്കില്‍ കളക്ടർക്ക് ആശുപത്രിയിലേക്ക് വരാമായിരുന്നു. ഇവിടെ അനാവശ്യ കീഴ് വഴക്കം സൃഷ്ടിക്കാനാണ് കളക്ടർ ശ്രമിച്ചതെന്നാണ് ആരോപണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കലക്ടർ ജെറോമിക് ജോർജിന്റെ നടപടി അധികാരദുർവിനിയോഗമാണെന്ന് കെജിഎംഒഎ പറഞ്ഞു. ഇക്കാര്യം ആവർത്തിച്ചാല്‍ സമരം നടത്തുമെന്നും ഡോക്ടർമാരുടെ സംഘടന വ്യക്തമാക്കി. കഴിഞ്ഞദിവസം ജില്ലാകലക്ടർ ഡിഎംഒയെ വിളിച്ച് സ്വകാര്യമായ ആവശ്യത്തിനായി ഒരു ഡോക്ടറെ വിട്ടു തരണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അത്തരമൊരു കീഴ് വഴക്കം ഇല്ലാത്തതിനാല്‍ ആദ്യം ഡിഎംഒ ഇതിന് തയ്യാറായില്ല.
തുടർന്നും ജില്ലാ കലക്ടർ വിളിക്കുകയും അധികാരത്തോടെ സംസാരിക്കുകയും ചെയ്തു. തുടർന്നാണ് ഡിഎംഒ ജനറല്‍ ആശുപത്രി സൂപ്രണ്ടിനെ വിളിച്ച് കലക്ടറുടെ വസതിയിലേക്ക് ഒരു ഡോക്ടറെ അയക്കണമെന്ന് നിർദേശിച്ചു. ഇതേത്തുടർന്ന് ആശുപത്രിയിലെ ജനറല്‍ സർജറി വിഭാഗത്തിലെ ഒരു ഡോക്ടറെ ഒപിയിലെ പരിശോധന നിർത്തിവെപ്പിച്ച് കലക്ടറുടെ ഔദ്യോഗിക വസതിയിലേക്ക് അയക്കുകയായിരുന്നു.
ഡോക്ടർ വീട്ടിലെത്തുമ്പോള്‍ കലക്ടർ മീറ്റിങ്ങിലായിരുന്നു. അരമണിക്കൂറോളം കാത്തു നിന്ന ശേഷമാണ് കലക്ടറെ കണ്ടത്. കാലില്‍ കുഴിനഖത്തിന്റെ പ്രശ്നമുണ്ടെന്നും നീരുവന്നതിന് ചികിത്സ തേടിയാണ് വിളിച്ചതെന്നും അറിയിച്ചു. തുടർന്ന് ചികിത്സ നല്‍കിയശേഷം ഡോക്ടർ മടങ്ങുകയായിരുന്നു. മുൻപും പേരൂർക്കട ആശുപത്രിയില്‍ നിന്നും ജില്ലാ കലക്ടർ ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ച് ചികിത്സ തേടിയിരുന്നതായി ആരോപണമുണ്ട്.
കേരളത്തിലെ ഒരു കളക്ടറും ഇത്തരത്തില്‍ ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് ഡോക്ടർമാർ പറയുന്നു. ഇത്തരം കീഴ് വഴക്കങ്ങള്‍ വളർത്താൻ അനുവദിക്കില്ലെന്നാണ് ഡോക്ടർമാരുടെ സംഘടന പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]