

അന്തരാഷ്ട്ര നഴ്സ് ദിനം ; കോട്ടയം ജില്ല നഴ്സ് ദിനവാരാഘോഷവുമായി ബന്ധപ്പെട്ട് നടന്ന ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി നഴ്സുമാർ തിരുവഞ്ചൂർ സർക്കാർ അഗതിമന്ദിരത്തിന് വാഷിംങ് മിഷ്യൻ കൈമാറി
സ്വന്തം ലേഖകൻ
കോട്ടയം: അന്തരാഷ്ട്ര നഴ്സ് ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിൽ നടക്കുന്ന നഴ്സ് ദിനവാരാഘോഷത്തിന്റെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനം നടത്തി. തിരുവഞ്ചൂർ സർക്കാർ അഗതിമന്ദിരത്തിൽ വാഷിംങ് മിഷ്യൻ സമ്മാനിച്ചു കൊണ്ടാണ് നഴ്സ് വാരാഘോഷ കമ്മിറ്റി ഈ പ്രവർത്തനത്തിൽ പങ്കാളിയായത്.
ഭാവിയിൽ അഗതിമന്ദിരത്തിന് കൂടുതൽ സഹായം എത്തിക്കുന്നതിന് സംവിധാനം ഒരുക്കുവാനും നേഴ്സുമാർ തീരുമാനിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ജില്ലാ നേഴ്സിംങ് ഓഫീസർ ഉഷാ രാജഗോപാൽ അഗതിമന്ദിരം സൂപ്രണ്ട് സെബാസ്റ്റ്യ ൻ അഗസ്റ്റിന് കൈമാറി. അഗതിമന്ദിരത്തിലെ അന്തേവാസികൾ നഴ്സ് വാരാഘോഷ സംഘാടക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]