
തൃശൂര്‍: അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്തവരെ കരിക്ക് കൊണ്ട് മര്‍ദ്ദിച്ചതായി പരാതി. രണ്ട് സിപിഎം പ്രവർത്തകർ അടക്കം 6 പേർക്ക് പരിക്കേറ്റതായാണ് പരാതി.
അന്തിക്കാട് സിഐക്കെതിരെയാണ് ആരോപണം. വെളുത്തൂർ നമ്പോർക്കാവ് ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് ആറ് പേരെയും കസ്റ്റഡിയിലെടുത്തത്.
സ്റ്റേഷനിലെത്തിച്ച യുവാക്കളെ കരിക്ക് ഉപയോഗിച്ച് മർദ്ദിച്ചതായി അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെകെ ശശിധരനും ആരോപിച്ചു. കഴിഞ്ഞയാഴ്ചയും സമാനമായ പരാതി അന്തിക്കാട് സിഐക്കെതിരെ ഉയര്‍ന്നിരുന്നു.
ചാഴൂരിലെ സിപിഎം പ്രാദേശിക നേതാവിനെ ഇതുപോലെ കരിക്ക് കൊണ്ട് മർദ്ദിച്ചെന്നായിരുന്നു പരാതി. :- അമ്മിണി എവിടെ?; സ്നിഫര്‍ ഡോഗ്സും പരാജയപ്പെട്ടു, നാലാം ദിവസവും തെരച്ചില്‍ വിഫലം ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:- youtubevideo Last Updated May 9, 2024, 6:47 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]