
ആവേശ പോരാട്ടത്തിൽ ബയേൺ മ്യുണിക്കിനെ തോൽപ്പിച്ച് റയൽ മാഡ്രിഡ് യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ. സെമിഫൈനൽ രണ്ടാം പാദത്തിൽ അവസാന നിമിഷത്തെ ഗോളുകളിലൂടെ 2-1നാണ് റയലിന്റെ ജയം.
ഇരുപാദങ്ങളിലുമായി 4-3ന്റെയും. 68ആം മിനിറ്റിൽ ബയേണാണ് മുന്നിലെത്തിയത് .88,91 മിനിറ്റുകളിലെ ഹോസേലുവിന്റെ ഇരട്ട
ഗോളിൽ തിരിച്ചടിച്ചു റയൽ ജയിച്ചു കയറി. ഫൈനലിൽ ബൊറൂസിയ ഡോർട്മുണ്ടാണ് റയലിന്റെ എതിരാളികൾ.
ജൂണ്‍ രണ്ടിന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം. നേരത്തേ പി.എസ്.ജിയെ സെമിയില്‍ തകര്‍ത്ത ഡോര്‍ട്ട്മുണ്ടാണ് ഫൈനലില്‍ റയല്‍ മാഡ്രിഡിന്റെ എതിരാളി.
ഇന്നലെ പുലർച്ചെ നടന്ന മത്സരത്തിൽ രണ്ട് പാദങ്ങളിലായി 2-0ത്തിനാണ് ഡോർട്ട്മുണ്ടിന്റെ വിജയം. Story Highlights : Real Madrid to face Dortmund in Champions League 2023-24 final
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]