

വാകമരം കടപുഴകി വീണ് അമൃതം പദ്ധതിയുടെ പൈപ്പ് തകർന്നു: സംഭവം വൈക്കം അയ്യർകുളങ്ങരയിൽ
വൈക്കം: കൂറ്റൻ വാകമരം കടപുഴകി വീണ് കുടിവെള്ള പദ്ധതിയുടെ പൈപ്പ് തകർന്നു. നഗരസഭയുടെ 26 വാർഡുകളിലെ 1500 കുടുംബങ്ങളിൽ കുടിവെള്ളമെത്തിക്കാനായി കേന്ദ്ര സർക്കാരിൻ്റെ അമൃതം പദ്ധതിയുടെ ഭാഗമായി അയ്യർ കുളങ്ങരയിലെ വാട്ടർ അതോറിറ്റിയുടെ വളപ്പിൽ സൂക്ഷിച്ചിരുന്ന പൈപ്പുകളാണ് പൊട്ടി നശിച്ചത്.
അര ഇഞ്ചുമുതൽ 140 ഇഞ്ചുവരെയുള്ള 3000 മീറ്ററോളം പൈപ്പാണ്ബുധനാഴ്ച വൈകുന്നേരം 6.30 ഓടെ ഉണ്ടായ ശക്തമായ കാറ്റിൽ വൻ വാകമരം കടപുഴകി വീണ് നശിച്ചത്. കേജുകൂടിയ പൈപ്പായതിനാൽ ക്രാക്ക് വീണിട്ടുണ്ടെന്നും പ്രഷർ കൂടുമ്പോൾ പൈപ്പ് പൊട്ടിപ്പോകുമെന്നും വാട്ടർ അതോറിറ്റി അധികൃതർ പറയുന്നു.
അറ്റകുറ്റപണികൾക്കായി പൊട്ടിയ പൈപ്പിൻ്റെചെറിയ കഷണങ്ങൾ ഉപയോഗിക്കാനായേക്കും. അഞ്ചു ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുള്ളതായി അമൃതംപദ്ധതിയുടെ കരാർ ഏറ്റെടുത്ത കെ.എം.മോഹൻദാസ്, കെ.യു.ടോമിച്ചൻ എന്നിവർ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അഞ്ചുകോടി രൂപ വിനിയോഗിച്ച് നഗരസഭയിലെ 26 വാർഡുകളിലുമായി 16കിലോമീറ്റർ ദൂരത്തിൽ 90,63,140 ,160,110 എംഎം പൈപ്പുകളാണ് വാട്ടർ അതോറിറ്റി വളപ്പിൽ സൂക്ഷിച്ചിരുന്നത്. ഗാർഹിക കണക്ഷൻ നൽകേണ്ടേ 1500 വീടുകളിൽ 80 ശതമാനം വീടുകളിലും പൈപ്പ് സ്ഥാപിച്ചു വെള്ളമെത്തിച്ചു കഴിഞ്ഞു. .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]