
കൊച്ചി: നർത്തകി മേതിൽ ദേവികക്കെതിരെ അപകീർത്തി പ്രചരണം നടത്തിയെന്ന പരാതിയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) അധ്യാപിക സിൽവി മാക്സി മേനയ്ക്കെതിരെ കേസെടുത്ത് എറണാകുളം ജുഡീഷ്യൽ മജിസിട്രേറ്റ് കോടതി. മേതിൽ ദേവികയുടെ ദി ക്രോസ്ഓവർ എന്ന ഡാൻസ് ഡോക്യുമെന്ററി തന്റെ നൃത്തരൂപത്തിന്റെ മോഷണം ആണെന്ന് നവ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നായിരുന്നു പരാതി.
മേതിൽ ദേവികയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് വിലയിരുത്തിയ കോടതി സിൽവി മാക്സിയ്ക്ക് സമൻസ് അയക്കാനും നിർദ്ദേശിച്ചു. കേൾവി കുറവുള്ളവർക്ക് കൂടി നൃത്തം മനസിലാക്കാൻ കഴിയുന്ന രീതിയിൽ ഇന്ത്യൻ സൈൻ ലാംഗ്വേജ് ഉപയോഗിച്ചായിരുന്നു നേരത്തെ സിൽവി നൃത്തരൂപം ഒരുക്കിയത്. എന്നാൽ മോഹിനിയാട്ടത്തിന്റെ വേഷം മാത്രം ധരിച്ച് അവയുടെ ചിട്ടയോ സങ്കേതങ്ങളോ ഉപയോഗിക്കാത്ത ഒരു സൃഷ്ടി ആണിതെന്നും റിലീസ് ചെയ്യാത്ത തൻ്റെ ഡോക്യുമെന്ററിയുടെ ആശയം എന്താണെന്ന് പോലും അറിയാതെയാണ് സിൽവി മോഷണ ആരോപണം ഉന്നയിക്കുന്നതെന്നും മേതിൽ ദേവിക കോടതിയെ അറിയിച്ചിരുന്നു.
Last Updated May 8, 2024, 9:47 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]