
പാലക്കാട്: കാട്ടാനകൾ സ്ഥിരമായി ട്രെയിനിടിച്ച് ചരിയുന്ന കൊട്ടേക്കാട് മുതല്‍ കഞ്ചിക്കോട് വരെയുള്ള ഭാഗത്ത് രാത്രികാലത്ത് തീവണ്ടി വേഗത കുറയ്ക്കാന്‍ തീരുമാനം. വനം വകുപ്പിലേയും റെയില്‍വേയിലേയും ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിലാണ് തീരുമാനം. നിലവിലുള്ള തീവണ്ടി വേഗതയായ മണിക്കൂറില്‍ 45 കീ.മി എന്നത് 35 കീ.മി ആയി കുറക്കാനാണ് തീരുമാനം. കഞ്ചിക്കോട് മുതല്‍ മധുക്കര വരെയുള്ള ഭാഗത്ത് നിലവിലുള്ള വേഗതയായ മണിക്കൂറില്‍ 45 കീ.മി എന്നത് തുടരും.
റെയില്‍വേ ട്രാക്കിന് സമീപം സൗരോര്‍ജ്ജവേലി നിര്‍മ്മിക്കാനും ധാരണയായി. ഈ പ്രദേശങ്ങളില്‍ 4.60 കോടി രൂപ ചെലവില്‍ 600 സൗരോര്‍ജ്ജ വിളക്കുകള്‍ സ്ഥാപിക്കാന്‍ റെയില്‍വേ നടപടി സ്വീകരിക്കും. വനം വകുപ്പും ബി എസ് എന്‍ എല്ലും ചേര്‍ന്ന് എ ഐ ക്യാമറകളുപയോഗിച്ച് ആനകളുടെ സഞ്ചാര വിവരങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
Last Updated May 9, 2024, 1:59 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]