മിനിസ്ക്രീൻ- ബിഗ് സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് നയന ജോസൻ. മിനി സ്ക്രീനിൽ കൂടെവിടെ പരമ്പരയിലൂടെയും വിവിധ ഡാൻസ് റിയാലിറ്റി ഷോസിലൂടെയും ആണ് നയന ആരാധകരെ നേടിയത്. ബിഗ് സ്ക്രീനിൽ മമ്മൂട്ടിക്കൊപ്പം വരെ തിളങ്ങിയ നയന നിരവധി സിനിമകളിലൂടെ തൻറേതായ സ്ഥാനം നേടിയ നടി കൂടിയാണ്. അഭിനയ ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും നര്‍ത്തകിയെന്ന നിലയിലുള്ള പരിശീലനത്തിന് സമയം കണ്ടെത്താറുമുണ്ട് അവര്‍. ഇപ്പോഴിതാ ജീവിതത്തിലെ വലിയൊരു സന്തോഷം പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുകയാണ് നയന. വിവാഹനിശ്ചയം കഴിഞ്ഞെന്ന കാര്യമാണ് അത്.
ഏറെനാള്‍ ആഗ്രഹിച്ച പ്രണയസാക്ഷാത്കാരമാണ് നടന്നതെന്ന് പറയുന്നു നയന. “ഇന്റർകാസ്റ്റ് മാര്യേജ് ആയതിന്റെ എല്ലാവിധ വിഷയങ്ങളും ഞങ്ങൾ നേരിട്ടു. ഒരുതരം പോരാട്ടമായിരുന്നു ഞങ്ങളുടെ ബന്ധത്തിലേക്ക് എത്താനുള്ള ഈ യാത്ര. വ്യത്യസ്ത ജാതിയിൽ പെട്ടവരായതിനാൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പക്ഷെ ഞങ്ങളുടെ സ്നേഹത്തിന് വേണ്ടി ഞങ്ങൾ ഒരുമിച്ചു പോരാടി, വളരെ പിന്തുണയുള്ള, കരുതലുള്ള, എൻ്റെ വ്യക്തിത്വത്തിന് ഇടം നൽകുന്ന, എൻ്റെ അഭിനിവേശത്തെ, എൻ്റെ കഴിവിനെ പിന്തുണക്കുന്ന ഈ മനുഷ്യനെ ലഭിക്കാൻ ഞാൻ ഒരുപാട് കരഞ്ഞു.”
“ഏറ്റവും ഒടുവിൽ നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും അനുഗ്രഹവും ഞങ്ങൾക്ക് വേണം. ഞങ്ങൾ ഞങ്ങളുടെ ആഘോഷം ആരംഭിക്കാൻ പോകുന്നു”- ഭാവി വരൻ ഗോകുലിനെ ടാഗ് ചെയ്തുകൊണ്ട് നയന കുറിച്ചു. നിരവധി ആരാധകരും താരങ്ങളും ആണ് നയനക്കും ഗോകുലിനും ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്.
ചെറുപ്പം മുതലേ ഭരതനാട്യവും മോഹിനിയാട്ടവും കുച്ചിപ്പുടിയും പഠിച്ചു വന്ന ആളാണ് നയന. അങ്ങനെയാണ് സൂപ്പർ ഡാൻസർ എന്ന ഡാൻസ് റിയാലിറ്റി ഷോയിലേക്ക് എത്തുന്നത്. പിന്നീട് നാലഞ്ച് റിയാലിറ്റി ഷോകള്‍ ചെയ്ത ശേഷമാണ് ഒരിക്കൽ ടൈറ്റിൽ വിന്നർ ആയി നയന മാറിയത്.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]