കോഴിക്കോട്: ബൈക്കില്‍ യാത്രചെയ്യവേ മരക്കൊമ്പ് പൊട്ടിവീണ് സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ടാക്സി ഡ്രൈവര്‍ മരിച്ചു. വാണിമേല്‍ ചേലമുക്കിലെ എക്കോത്ത് അസീസ് (54) ആണ് മരിച്ചത്. കല്ലാച്ചിയിലെ ടാക്സി ഡ്രൈവറായിരുന്നു.
പാറോള്ള പറമ്പത്ത് നൗഫല്‍ എന്നയാള്‍ക്കൊപ്പം കഴിഞ്ഞ ഞായറാഴ്ച ബൈക്കില്‍ പോകവേയാണ് വാണിമേല്‍ പാലത്തിന് സമീപത്ത് അപകടമുണ്ടായത്. ആല് മരത്തിന്റെ വലിയ ശിഖരം പൊട്ടിവീഴുകയായിരുന്നു. നൗഫല്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഗുരുതരമായ പരിക്കേറ്റ അസീസ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ കഴിഞ്ഞ ദിവസമാണ് മരിച്ചത്.
പരേതനായ മൊയ്തുവാണ് അസീസിന്റെ പിതാവ്. ഉമ്മ: മാമി. ഭാര്യ: റംല. മക്കള്‍: നാജിയ നസ്രിം, റംസിയ.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]