
കെപിസിസി അധ്യക്ഷനായി കെ സുധാകരൻ ഇന്ന് ചുമതല ഏൽക്കും. ഇന്ദിരാഭവനിൽ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസ്സൻ കെ സുധാകരന് ചുമതല കൈയിമാറും. ( k sudhakaran to return as kpcc president )
അധ്യക്ഷ സ്ഥാനം സംബന്ധിച്ച വിവാദങ്ങൾക്കിടയാണ് കെ സുധാകരന്റെ മടങ്ങിവരവ്. പൊതു തെരഞ്ഞെടുപ്പ് പൂർത്തിയാക്കുന്ന ജൂൺ 4 വരെ ഹസൻ തുടരുമെന്നായിരുന്നു നേരത്തെ ഉണ്ടാക്കിയ ധാരണ.എന്നാൽ അധ്യക്ഷ സ്ഥാനത്തേക്കുള്ള മടങ്ങിവരവ് സംബന്ധിച്ച് വിവാദങ്ങൾ ഉയർന്നതോടെ സുധാകരന്റെ കൂടി താൽപര്യം പരിഗണിച്ചാണ് ഹൈക്കമാ നേരത്തെ അനുമതി നൽകിയത്.
തർക്കങ്ങളില്ലെന്ന് കെ സുധാകരൻ ആവർത്തിക്കുമ്പോഴും പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന നിലപാടാണ് ഒരു വിഭാഗം നേതാക്കൾക്കുള്ളത്. സുധാകരൻ വന്നതിനുശേഷം കെ പി സി സി പുനസംഘടന പോലും പാളി പോയെന്നും, പാർട്ടിയുടെ പ്രദേശീക സ്വധീനം നഷ്ട്ടമായെന്നുമാണ് ഇവർ ഉന്നയിക്കുന്ന വിമർശനം.ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പദ്ധതി ശേഷം കൂടുതൽ നേതാക്കൾ പുതിയ അധ്യക്ഷന് വേണമെന്ന ആവശ്യവുമായി ഹൈക്കമാന്റിനെ സമീപിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ ആകില്ല.
Story Highlights : k sudhakaran to return as kpcc president
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]