

സംസ്ഥാനത്ത് എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു ; കൂടുതൽ വിജയ ശതമാനം കോട്ടയത്ത് , പാല വിദ്യഭ്യാസ ജില്ലയിൽ 100 ശതമാനം വിജയം, ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറത്ത്
തിരുവനന്തപുരം : ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് 99.69% വിജയം.
2970 സെന്ററുകളിലായി 4,27,153 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. 71831 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. 4,25, 563 പേര് ഉന്നത വിദ്യാഭ്യാസത്തിനായി യോഗ്യത നേടി.
ഏറ്റവും കൂടുതൽ വിജയശതമാനം കോട്ടയത്ത് 99.2%, പാല വിദ്യാഭാസ ജില്ലയിൽ 100% വിജയം. ഏറ്റവും കൂടുതൽ എ എപ്ലസ് മലപ്പുറത്ത്, ഏറ്റവും കുറവ് വിജയ ശതമാനം തിരുവനന്തപുരത്ത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
നാല് മണി മുതൽ ഫലം വെബ് സൈറ്റുകളിൽ അറിയാൻ സാധിക്കും. പരീക്ഷാ ഫലം പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ വേഗത്തിലറിയാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്ബര്‍ മാത്രം നല്‍കിയാലുടന്‍ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കുകൂടുന്നതിനനുസരിച്ച് ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്കെയിലിങ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ PRD Live ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]