

ട്രെയിൻ മാർഗം അരിക്കുള്ളിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്തി ; യുവതി പിടിയിൽ
തൃശൂർ: രണ്ടുകിലോ കഞ്ചാവുമായി തൃശൂരില്‍ യുവതി പിടയിൽ. ഒഡീഷ ഗഞ്ചം സ്വദേശിനിയായ തനു നഹാക് (41) ആണ് തൃശൂർ പൊലീസിന്റെ പിടിയിലായത്.
തൃശൂർ സിറ്റി ലഹരിവിരുദ്ധ സ്കോഡും ഈസ്റ്റ് പൊലീസും ചേർന്ന് റെയില്‍വേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അറസ്റ്റിലായത്. കേരളത്തിലേക്ക് പലതവണ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തി.
സ്ത്രീകള്‍ ട്രെയിൻ മാർഗം കഞ്ചാവ് കടത്തുന്നു എന്ന പരാതി സിറ്റി പൊലീസ് കമീഷണർക്ക് ലഭിച്ചതിനെ തുടർന്നായിരുന്നു അന്വേഷണം. റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ ഇറങ്ങി പുറത്തുവന്ന തനുവിന്റെ കൈവശം ഉണ്ടായിരുന്ന സഞ്ചിക്കുള്ളില്‍ എന്താണെന്ന് പൊലീസ് ചോദിച്ചപ്പോള്‍ അരിയാണ് എന്നായിരുന്നു മറുപടി. വിശദ പരിശോധനയില്‍ അരിക്കുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ചത് കണ്ടെത്തുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അന്വേഷണസംഘത്തില്‍ ഈസ്റ്റ് എസ്. ഐ പ്രമോദ്, ലഹരി വിരുദ്ധ സ്ക്വാഡിലെ എസ്.ഐമാരായ സുവ്രതകുമാര്‍, ഗോപാലകൃഷ്ണൻ, എ.എസ്.ഐ ജീവൻ, ജയകുമാർ, പൊലീസുകാരായ ലികേഷ്, ശരത്ത്, ആഷിഷ്, വിമല്‍, വനിത പൊലീസുകാരായ ദുർഗ, ശ്രീജ എന്നിവരും ഉണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]