

മലയാള സിനിമാ സീരിയല്‍ താരം കനകലത അന്തരിച്ചു ; പാര്‍ക്കിന്‍സണ്‍സ് രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലിക്കെയാണ് മരണം
തിരുവനന്തപുരം: പ്രശസ്ത സിനിമാ സീരിയല്‍ താരം കനകലത അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സ് രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലിക്കെ തിരുവനന്തപുരത്താണ് അന്ത്യം.
നാടകത്തില്‍ നിന്ന് വെള്ളിത്തിരയിലെത്തിയ കനക ലത തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകൻ, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവർ, അമ്മയാണെ സത്യം, ആദ്യത്തെ കണ്മണി, തച്ചോളി വർഗീസ് ചേകവർ, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ്, മാട്ടുപ്പെട്ടി മച്ചാൻ, പ്രിയം, പഞ്ചവർണതത്ത, ആകാശഗംഗ 2 തുടങ്ങി മലയാളത്തിലും തമിഴിലുമായി 350-ലധികം ചിത്രങ്ങളില്‍ കനകലത അഭിനയിച്ചിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കൊല്ലം ജില്ലയിലെ ഓച്ചിറയില്‍ പരമേശ്വരൻ പിളളയുടെയും ചിന്നമ്മയുടെയും മകളായി 1960 ഓഗസ്റ്റ് 24ന് ജനനം. കൊല്ലം ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി
കോമഡി, അമ്മവേഷം, വില്ലത്തി വേഷങ്ങളിലുടെയും സഹനടിയായും സ്വഭാവ നടിയായും അഭ്രപാളിയില്‍ വിസ്മയം തീര്‍ത്ത നടിയായിരുന്നു കനകലത. ഇന്ദ്രന്‍സ്, കലാഭവന്‍ മണി തുടങ്ങിയ ഹാസ്യതാരങ്ങള്ക്കൊപ്പമുളള കനകലതയുടെ കൂട്ട്കെട്ടാണ് പ്രേക്ഷകമനസില്‍ എന്നും നിറഞ്ഞ് നില്‍ക്കുന്നതാണ്.
നാടകത്തില്‍ നിന്നായിരുന്നു അഭിനയജീവിതത്തിന്റെ തുടക്കം. അമച്വര്‍ നാടകങ്ങളിലൂടെയാണ് തുടങ്ങയതെങ്കിലും പിന്നീട് പ്രൊഫഷണല്‍ നാടകങ്ങളുടെ ഭാഗമാകുകയായിരുന്നു.2005ലാണ് കനകലത വിവാഹബന്ധം വേര്‍പെടുത്തിയത്. മൂത്ത സഹോദരന്റെ വിയോഗശേഷം അദ്ദേഹത്തിന്റെ മൂന്നു മക്കളെ ഏറ്റെടുത്തതു വളര്‍ത്തി. ഇവര്‍ക്കൊപ്പമായിരുന്നു കനകലത കഴിഞ്ഞിരുന്നത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]