

പ്രശസ്ത സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു; നാലു പതിറ്റാണ്ട് മലയാള സിനിമയില്‍ നിറഞ്ഞുനിന്ന പ്രതിഭ; എം ടിയുടെയും ലോഹിതദാസിന്റെയും കഥകൾ സിനിമയാക്കിയ കലാകാരൻ; ഹരികുമാറിൻ്റെ ‘സുകൃതം’ ഇന്നും പ്രേക്ഷക മനസുകളിൽ; പ്രിയ സംവിധായകൻ്റെ അന്ത്യം അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെ
തിരുവനന്തപുരം : സിനിമാ സംവിധായകനും, തിരക്കഥാകൃത്തുമായ ഹരികുമാർ(70) അന്തരിച്ചു. അർബുദബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണം സംഭവിച്ചത്.
സുകൃതം, ഉദ്യാനപാലകൻ, സ്വയംവരപന്തല്‍, എഴുന്നള്ളത്ത് എന്നിവ ശ്രദ്ധേയ ചിത്രങ്ങളാണ്. നാല് പതിറ്റാണ്ടോളം സിനിമാ രംഗത്ത് സജീവമായിരുന്ന ഹരികുമാർ 18 ഓളം സിനിമകള്‍ സംവിധാനം ചെയ്തു. 2022 ല്‍ ഇറങ്ങിയ ഓട്ടോറിക്ഷാക്കാരന്റെ ഭാര്യയാണ് അവസാന ചിത്രം.
1981ല്‍ പുറത്തിറങ്ങിയ ആമ്ബല്‍ പൂവാണ് ആദ്യചിത്രം. സുകുമാരി, ജഗതി ശ്രീകുമാർ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. 1994-ല്‍ എംടി വാസുദേവൻ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത് സുകൃതമാണ് ശ്രദ്ധേയമായ ചിത്രം.മമ്മൂട്ടി, ഗൗതമി എന്നിവർ പ്രധാനകഥപാത്രങ്ങളെ അവതരിപ്പിച്ച സുകൃതം ഏറ്റവും നല്ല മലയാള സിനിമയ്ക്കുള്ള ദേശീയ പൂരസ്കാരം നേടുകയും ചെയ്തു. എം മുകുന്ദന്റെ തിരക്കഥയില്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയും ലോഹിതദാസിന്റെ തിരക്കഥയില്‍ ഉദ്യാനപാലകനും സംവിധാനം ചെയ്തിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സദ്ഗമയ, പറഞ്ഞുതീരാത്ത വിശേഷങ്ങള്‍, പുലർവെട്ടം, സ്വയംവരപന്തല്‍, ഉദ്യാനപാലകൻ, സുകൃതം, എഴുന്നള്ളത്ത്, ഊഴം, ജാലകം, പുലി വരുന്നേ പുലി, അയനം, ഒരു സ്വകാര്യം, സ്നേഹപൂർവം മീര. ആമ്ബല്‍ പൂവ്, ക്ലിന്റ്, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ തുടങ്ങിയവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. സുരാജ് വെഞ്ഞാറമൂട്, ആൻ അഗസ്റ്റിൻ എന്നിവർ പ്രധാനവേഷങ്ങളെ അവതരിപ്പിച്ച ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാനം സംവിധാനം ചെയ്ത ചിത്രം. 2005 ലും, 2008 ലും ദേശീയ ചലച്ചിത്രപുരസ്ക്കാര ജൂറിയില്‍ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ചന്ദ്രികയാണ് ഭാര്യ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]