
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ റോഡരികിലെ വലിയ തണല്‍ മരത്തിന്റെ കൊമ്പ് പൊട്ടിവീണു. കാറില്‍ യാത്രചെയ്തിരുന്ന യുവാവ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. കോഴിക്കോട് കുന്ദമംഗലം പടനിലത്താണ് അപകടം നടന്നത്.
പിലാശ്ശേരി ഭാഗത്തു നിന്നും വയനാട്ടേക്ക് പോകുകയായിരുന്ന മുഹമ്മദ് സിനാന് സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചക്ക് 2.30ഓടെയാണ് സംഭവം. കാറിന്റെ ബോണറ്റിന് മുകളിലാണ് വലിയ മരക്കൊമ്പ് വീണത്. ഉടന്‍ തന്നെ സിനാല്‍ കാറിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. ബംബറും ബോണറ്റും ഉള്‍പ്പെടെയുള്ള മുന്‍വശം തകര്‍ന്ന നിലയിലാണ്.
ഓടിക്കൂടിയ നാട്ടുകാരും വിവരം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്സും കുന്നമംഗലം പൊലീസും ചേര്‍ന്ന് മരം മുറിച്ചു മാറ്റി. അപകടം നടന്നതിനെ തുടര്‍ന്ന് കുന്ദമംഗലം – വയനാട് റോഡില്‍ വലിയ ഗതാഗത തടസ്സം രൂപപ്പെട്ടു. ഒരു മണിക്കൂറിലധികം കഴിഞ്ഞാണ് ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിക്കാന്‍ സാധിച്ചത്.
Last Updated May 5, 2024, 8:11 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]