

ഏറ്റുമാനൂർ മംഗരക്കലുങ്കിന് സമീപം ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം ; ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു ; ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ കോട്ടയം മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍
സ്വന്തം ലേഖകൻ
കോട്ടയം: ഏറ്റുമാനൂർ മംഗരക്കലുങ്കിന് സമീപം ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. ഏറ്റുമാനൂർ മഴുവനാക്കുന്ന് മൂലേപ്പറമ്പില്‍ രത്തൻദാസനാണ് (55) മരിച്ചത്.
മംഗരക്കലുങ്ക് ജംങ്ഷനില്‍നിന്ന് ഏറ്റുമാനൂരിലേക്ക് വന്ന ഓട്ടോയും എതിർ ദിശയിലെത്തിയ ബൈക്കും തമ്മിലിടിച്ചായിരുന്നു അപകടം. ശനിയാഴ്ച രാത്രി 7.30-നായിരുന്നു സംഭവം. ഓട്ടോയുടെ ഉള്ളിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു ബൈക്ക്. ഓട്ടോയുടെ മുൻഭാഗവും ഒരു വശവും പൂർണമായും തകർന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അപകടത്തിന് പിന്നാലെ ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട്, രത്തൻദാസനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ, ചികിത്സയിലിരിക്കെയായിരുന്നു മരണം.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ നിലവില്‍ പാലാ നെച്ചിപ്പുഴൂർ ചെക്കാമുക്കല് വീട്ടില്‍ അമല്‍ നാരായണൻ (36) കോട്ടയം മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
രത്തൻദാസൻറെ ഭാര്യ: മേരിക്കുട്ടി, മക്കള്‍: ആഷ്ലി, അനീഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]